ഭർത്താവിൽ നിന്നും ഭാര്യ ചീഫ് സെക്രട്ടറി സ്ഥാനം എറ്റെടുക്കുന്നു. ശാരദ മുരളീധരൻ അടുത്ത ചീഫ് സെക്രട്ടറി

തിരുവനന്തപുരം: അടുത്ത ചീഫ് സെക്രട്ടറിയായി പ്ലാനിം​ഗ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനെ നിയമിക്കാൻ മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു. ചീഫ് സെക്രട്ടറി വി. വേണു ഈ മാസം 31ന് സ്ഥാനമൊഴിയുമ്പോൾ ഭാര്യയും പ്ലാനിംഗ് അഡീ.ചീഫ് സെക്രട്ടറിയുമായ ശാരദ മുരളീധരൻ ഇതേ സ്ഥാനത്തെത്തും. കേരളത്തിന്റെ ബ്യൂറോക്രാറ്റിക് ചരിത്രത്തിലെ ഈ അപൂർവ നിമിഷം ഇരുവർക്കും അഭിമാന മുഹൂർത്തവുമാണ്.ഈ സ്ഥാനത്തെത്തുന്ന അഞ്ചാമത്തെ വനിതയും അമ്പതാമത്തെ ചീഫ് സെക്രട്ടറിയുമാണ് ശാരദ.

1990 ബാച്ചിലെ ഉദ്യോഗസ്ഥരാണ് ഇരുവരും.തൈക്കാട് സ്വദേശികളും എൻജിനിയറിംഗ് കോളേജ് മുൻ അദ്ധ്യാപകരുമായ കെ.എ. മുരളീധരന്റെയും കെ.എ ഗോമതിയുടെയും മകളാണ് ശാരദ. അച്ഛൻ കഴിഞ്ഞ വർഷം മരിച്ചുപോയിരുന്നു. അമ്മ ജീവിച്ചിരിപ്പുണ്ട്. എസ്.എസ്.എൽ.സി ഒന്നാം റാങ്ക് ജേതാവാണ് ശാരദ. തലസ്ഥാനത്തെ വിമൻസ് കോളേജിൽ നിന്ന് റാങ്കോടെ എം.എ. പോണ്ടിച്ചേരിയിൽ പി.എച്ച്.ഡിക്ക് പഠിക്കുമ്പോൾ സിവിൽ സർവീസ് പരീക്ഷ പാസായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നർത്തകിയായ മകൾ കല്യാണി കണ്ടംപററി ഡാൻസറാണ്, മകൻ ശബരി ഫ്രീലാൻസ് കാർട്ടൂണിസ്റ്റാണ്. കഴിഞ്ഞ വർഷം കൊച്ചി ബിനാലെ കണ്ട് മടങ്ങുമ്പോൾ കാർ അപകടത്തിൽപെട്ട് ഇരുവർക്കും പരിക്കേറ്റിരുന്നു.നിലവിലുള്ള ചീഫ് സെക്രട്ടറി ഡോ. വി വേണു ഓ​ഗസ്റ്റ് 31 ന് സ്ഥാനം ഒഴിഞ്ഞതിന് ശേഷമായിരിക്കും നിയമനം. ഡോ. വേണുവിന്റെ ഭാര്യയാണ് ശാരദ മുരളീധരൻ.

ഭർത്താവിൽ നിന്നും ഭാര്യ ചീഫ് സെക്രട്ടറി സ്ഥാനം എറ്റെടുക്കുന്നവെന്ന പ്രത്യേകതയാണ് ശാരദ മുരളീധരൻ സ്ഥാനം ഏറ്റെടുക്കുന്നതോടെ ഉണ്ടാവുക. ‌ഡോ. വേണുവും ശാരദ മുരളീധരനും 1990 ബാച്ച് ഐ എ എസ് ഉദ്യോ​​ഗസ്ഥരാണ്. ഇവരെക്കാൾ സീനിയോറിറ്റയുള്ളത് മനോജ് ജോഷിക്ക് മാത്രമാണ്. 2027 ജനുവരി വരെ കാലാവധിയുള്ള മനോജ് ജോഷി കേന്ദ്ര ഡെപ്യൂട്ടേൽനിൽ നിന്ന് മടങ്ങിവരാൻ താല്പര്യപ്പെടുന്നില്ലെന്നാണ് വിവരം. ശാരദയ്ക്ക് 2025 ഏപ്രിൽ വരെ കാലാവധിയുണ്ട്.

മുൻപ് വി രാമചന്ദ്രൻ – പത്മ രാമചന്ദ്രൻ, ബാബു ജേക്കബ് – ലിസി ജേക്കബ് ദമ്പതികൾ ചീഫ് സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ടെങ്കിലും ഒരാൾക്ക് തൊട്ടുപിന്നാലെയായിരുന്നില്ല മറ്റെയാൾ പദവിയിലെത്തിയത്. തിരുവനന്തപുരത്ത് തൈക്കാടാണ് ശാരദ മുരളീധരന്റെ സ്വദേശം. അച്ഛൻ ഡോ. കെ എ മുരളീധരൻ അമ്മ കെ എ​ഗോമതി. എഞ്ചിനീയരിം​ഗ് കോളേജിലെ അധ്യാപകരായിരുന്നു.

എസ് എസ് എൽ സി പരീക്ഷയിൽ ഒന്നാം റാങ്കോടെയാണ് ശാരദ വിജയിച്ചത്. പിന്നീട് തിരുവനന്തപുരം വിമൻസ് കോളേജിൽ പഠനം. എം എയ്ക്ക് 1988 ൽ കേരളാ യൂണിവേ്ഴ്സിറ്റിയിൽ നിന്ന് ഒന്നാം റാങ്ക്. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ പി എച്ച് ഡിക്ക് പഠിക്കുന്നതിനിടെയാണ് സിവിൽ സർവീസ് പരീക്ഷയും അഭിമുഖവും. ഐ എ എസ് ട്രെയിനിം​ഗ് സമത്താണ് ‌ ഡോ.വി. വേണുവിനെ ജീവിത പങ്കാളിയായി കണ്ടെത്തിയത്.

ഐ.എ.എസ് ദമ്പതികളായ ഡോ.വി. വേണുവിനും ശാരദ മുരളീധരനും ഭരണം കുടുംബത്തിന്റെ, അല്ലെങ്കിൽ കുടുംബം ഭരണത്തിന്റെ തുടർച്ചയായിരുന്നു. ഐ.എ.എസ് പരിശീലനത്തിന് ഡൽഹിയിലേക്കുള്ള ട്രെയിൻ യാത്രയിൽ തുടങ്ങിയ പരിചയം. 1991ൽ വേണു തൃശൂർ സബ്ബ് കളക്ടറായിരിക്കുമ്പോൾ ഗുരുവായൂരിൽ വിവാഹം. കുടുംബത്തിലും ഭരണത്തിലും പതിറ്റാണ്ടുകളായി തുടരുന്ന സഹയാത്ര. ഇപ്പോൾ ഭരണത്തിലെ ഉന്നതമായ ചീഫ് സെക്രട്ടറി പദവി ഭാര്യയ്‌ക്ക് കൈമാറി ഭർത്താവ് പടിയിറങ്ങുകയാണ്.ഭർത്താവിൽ നിന്ന് ചീഫ് സെക്രട്ടറി പദവി ഏറ്റെടുക്കുന്നത് കൗതുകമാണ്. ഒരു വർഷമായി ചീഫ് സെക്രട്ടറിയെ അടുത്തു കാണുന്നുണ്ട്. ജോലിയുടെ ബാഹുല്യവും ഉത്തരവാദിത്വവും മനസിലായിട്ടുണ്ട്. ചെറിയ ടെൻഷനുണ്ട്. ഒരേ കുടുംബമെങ്കിലും രണ്ട് ശൈലിയാണ് ഞങ്ങൾക്ക്. വേണുവല്ല ശാരദ മുരളീധരൻ.

Top