മലയാളി കുടുംബ പ്രേക്ഷകുടെ മനം കീഴടക്കിയ പ്രണയം സീരിയലിലെ ശരണ്‍ ജി മേനോന്‍ വിവാഹിതനാകുന്നു. ശരണിനെ അവതരിപ്പിക്കുന്ന പാലക്കാട്ടുകാരനായ ശ്രീനിഷ് അവരവിന്ദ് കല്ല്യാണത്തിനുള്ള തയ്യാറെടുപ്പിലാണെന്ന് ഒരു ഓണ്‍ ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. കല്ല്യാണ ആലോചനകള്‍ തുടങ്ങിക്കഴിഞ്ഞു അടുത്ത വര്‍ഷം എന്തായാലും വിവാഹം മുണ്ടാകുമെന്ന് ശ്രീന്ഷ് വ്യാക്തമാക്കുന്നു.
രണ്ടു കുട്ടികളുടെ അച്ഛനാണ് ശരണ്‍ ജി മേനോന്‍. വളരെ പക്വതയുള്ള കഥാപാത്രമാണ്. അധികം ചിരിക്കുകയൊന്നുമില്ല. തുടകത്തില്‍ നല്ല മസിലുപിടുത്തമായിരുന്നു. ലക്ഷ്മി എന്ന കഥാപാത്രം ജീവിതത്തില്‍ എത്തിയതിന് ശേഷമാണ് അല്‍പ്പമെങ്കിലും ചിരിക്കാന്‍ തുടങ്ങിയത്. ഞാന്‍ അങ്ങനെയൊന്നുമല്ല. എപ്പോഴും ചിരിച്ച് സന്തോഷമായി ഇരിക്കുന്നയാളാണ് താന്നെന്ന് ശ്രീനിഷ് പറയുന്നു. തന്റെ ഫോണ്‍ നമ്പര്‍ എങ്ങിനെയോ ലീക്കായി അതിനു ശേഷം ആരാധികമാരുടെ ശല്ല്യമാണെന്നും ശ്രീനിഷ് വെളിപ്പെടുത്തുന്നു.
മലയാളിയാണെങ്കിലും ചെറുപ്പം മുതലേ കുടുംബമായി ചെന്നൈയില്‍ താമസിക്കുന്നത് കൊണ്ട് മലയാളം വഴങ്ങാന്‍ കുറച്ച് ബുദ്ധിമുട്ടിയെങ്കിലും ഇപ്പോള്‍ മലയാളി കുടുംബങ്ങളിലെ അംഗമാണ് ഈ ചുള്ളന്‍ പയ്യന്‍