വണ്ണം കൂടിയതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന താരങ്ങള്‍ നിരവധിയാണ്. അത്തരത്തില്‍ വിവാഹ ശേഷമുള്ള ശരണ്യാ മോഹന്റെ ഫോട്ടോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായിക്കൊണ്ടിരിക്കുന്നത്. വാട്‌സാപ്പിലൂടെയും ഫേസ് ബുക്കിലൂടെയുമായാണ് താരത്തിന്റെ ചിത്രം പ്രചരിച്ചിരുന്നത്.
പലരും ശരണ്യയെ കളിയാക്കി പോസ്റ്റുകളിട്ടു. ട്രോളുകൾവരെ ഉണ്ടാക്കി. ഇതിനൊക്കെ നല്ല ഉഗ്രൻ മറുപടിയാണ് ശരണ്യയുടെ ഭർത്താവ് അരവിന്ദ് കൃഷ്ണൻ നൽകിയിരിക്കുന്നത്. ഭാരതത്തിൽ ഒരു പാട് നീറുന്ന വിഷയങ്ങൾ ഉണ്ടെന്നും എന്തായാലും എന്റെ ഭാര്യയുടെ വണ്ണം, ആ പറയുന്ന വിഷയങ്ങളിൽ പെട്ടതല്ലെന്നും അരവിന്ദ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
അരവിന്ദ് കൃഷ്ണന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
“ചേട്ടാ ,ട്രോള് കണ്ടോ ?”
“കണ്ടു ”
“പ്രതികരിക്കുന്നില്ലേ ?”
“എന്തിനു ?”
“ഇവന്മാരോട് 4 വർത്തമാനം പറയണം ”
“ആവശ്യമില്ല സഹോ. ഭാരതത്തിൽ ഒരു പാട് നീറുന്ന വിഷയങ്ങൾ ഉണ്ട്. എന്തായാലും എന്റെ ഭാര്യയുടെ വണ്ണം, ആ പറയുന്ന വിഷയങ്ങളിൽ പെട്ടതല്ല ”
“എന്നാലും ? ”
“ഒരു എന്നാലും ഇല്ല. ഈ വണ്ണം എന്നത് വയ്കാനുള്ളതും കുറക്കാനുള്ളതും ആണ്. ഇഷ്ടപെട്ട മേഖല വേണ്ട എന്ന് വച്ച് നല്ല ഭാര്യയും പിന്നീട് നല്ല അമ്മയും ആകാൻ അവൾ കാണിച്ച മാസ്സ് ഒന്നും ഈ ട്രോള് ഉണ്ടാക്കിയവനും അത് വൈറൽ ആക്കിയ “നല്ല ” മനസുകാരും ചെയ്തിട്ടില്ല. “