കോഴിക്കോട് : ഒന്നര വയസുകാരനെ കൊന്ന കേസിൽ മാതാവ് ശരണ്യയുടെ കാമുകനും പിടിയിലായി .ഗൂഢാലോചന (ഐപിസി 120(ബി), പ്രേരണ (ഐപിസി 119) എന്നീ വകുപ്പുകൾ പ്രകാരമാണു നിധിനെ അറസ്റ്റ് ചെയ്തിരിക്കുന്നത് ശരണയുടെ കാമുകനെയും കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ കാമുകന്‍ പൊലീസിന് നല്‍കിയ മൊഴിയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരികയാണ്.
ശരണ്യ പലപ്പോഴും തനിക്ക് നഗ്‌ന ദൃശ്യങ്ങള്‍ അയച്ചു തന്നിരുന്നു എന്നും നേരിട്ടും നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും കാമുകന്‍ എന്നും നിധിന്‍ പോലീസിനോട് ഏറ്റു പറഞ്ഞു. ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന എന്ന വിവരവും നിധിന്‍ പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. തന്റെ നഗ്‌ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് നിധിന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ശരണ്യ നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇക്കാര്യവും നിധിനെ ചോദ്യം ചെയ്തപ്പോള്‍ അന്വേഷണസംഘത്തിന് സ്ഥിരീകരണം ലഭിച്ചതായാണ് റിപ്പോര്‍ട്ട്.
ഇത്രയും വിരങ്ങള്‍ ലഭിച്ചതോടെയാണ് കൊലപാതകത്തിന് പ്രേരണാ കുറ്റം ഇയാള്‍ക്കെതിരെ ചുമത്തിയത്. കണ്ണൂര്‍ സിറ്റി പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ആര്‍ സതീശന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തുടര്‍ച്ചയായി ചോദ്യം ചെയ്തതിനൊടുവിലാണ് ഇക്കാര്യങ്ങള്‍ക്കൊക്കെ വ്യക്തയുണ്ടായത്. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ നിധിനെ മൊഴി എടുത്തതിന് ശേഷം പറഞ്ഞയക്കുകയായിരുന്നു ചെയ്തത്. തുടര്‍ന്ന് കുഞ്ഞു കൊല്ലപ്പെടുന്ന രാത്രിയില്‍ ഇയാളെ ശരണ്യയുടെ വീടിന്റെ പരിസരത്ത് ദുരൂഹ സാഹചര്യത്തില്‍ കണ്ടിരുന്നു എന്ന അയല്‍വാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് വീണ്ടും ചോദ്യം ചെയ്തത്.
തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും ആവശ്യപ്പെട്ടതോടെയാണ് പ്രണവിന്റെ വീട്ടില്‍ നിന്ന് താന്‍ മോഷ്ടിച്ചതെന്നും ശരണ്യ പറഞ്ഞു. കുഞ്ഞിനെ മുമ്പും കൊലപ്പെടുത്താന്‍ യുവതി ശ്രമിച്ചിരുന്നു. ഫെബ്രുവരി 17 ന് രാവിലെയാണ് തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ-പ്രണവ് ദമ്ബതികളുടെ ഒന്നര വയസുള്ള മകന്‍ വിയാന്റെ മൃതദേഹം തയ്യില്‍ കടപ്പുറത്ത് കണ്ടെത്തിയത്. അടച്ചിട്ട വീട്ടില്‍ അച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയെ കടല്‍തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കാമുകനൊപ്പം ജീവിക്കാനാണ് ശരണ്യ ഒന്നര വയസുളള മകനെ കൊലപ്പെടുത്തിയത്. ഭര്‍ത്താവുമായി അകന്ന് സ്വന്തം മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു ശരണ്യയുടെ താമസം. എന്നാല്‍ ഞായറാഴ്ച ഭര്‍ത്താവിനെ വിളിച്ചുവരുത്തി വീട്ടില്‍ താമസിച്ചു. പിറ്റേന്നു പുലര്‍ച്ചെയാണ് മകനെ കൊന്നത്. കുറ്റം ഭര്‍ത്താവിനുമേല്‍ ചുമത്തിയശേഷം കാമുകനൊപ്പം ജീവിക്കുകയായിരുന്നു ശരണ്യയുടെ പദ്ധതി.
പൊലീസ് ചോദ്യം ചെയ്യലില്‍ ഭര്‍ത്താവാണ് മകനെ കൊന്നതെന്നാണ് ശരണ്യ ആവര്‍ത്തിച്ചത്. എന്നാല്‍ ഫൊറന്‍സിക് പരിശോധനയില്‍ ശരണ്യ ധരിച്ച വസ്ത്രത്തില്‍ ഉപ്പുവെളളത്തിന്റെ സാന്നിധ്യമുണ്ടായിരുന്നതായി സ്ഥിരീകരിച്ചു. ശരണ്യയുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോള്‍ ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനെക്കുറിച്ച് വിവരം ലഭിച്ചു. തുടര്‍ന്നുളള ചോദ്യം ചെയ്യലിലാണ് ശരണ്യ കുറ്റം സമ്മതിച്ചത്.