തമിഴ്‌നാട് നടികര്‍ സംഘത്തില്‍ പൊട്ടിത്തെറി; ശരത് കുമാറിനെയും രാധാരവിയെയും സസ്‌പെന്റ് ചെയ്തു

തമിഴ്‌നാട് നടികര്‍ സംഘത്തിലെ പൊട്ടിത്തെറികള്‍ തെരുവിലേയ്ക്കും. ഭാരവാഹികളായിരിക്കെ ഫണ്ടില്‍ ക്രമക്കേട് നടത്തിയതിന്റെ പേരില്‍ നടന്‍ ശരത് കുമാറിനെയും രാധാരവിയെയും നടികര്‍ സംഘത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെ വിശാലിന്റെ ചെന്നൈയിലെ ഓഫീസിന് നേരെ ആക്രമണമുണ്ടായി. നാലംഗ സംഘം വിശാലിന്റെ ഓഫീസ് ആക്രമിക്കുകയായിരുന്നു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഞായറാഴ്ച ടി നഗറില്‍ ചേര്‍ന്ന നടികര്‍ സംഘത്തിന്റെ ജനറല്‍ ബോഡി യോഗത്തിലാണ് താരങ്ങള്‍ക്കെതിരായ അച്ചടക്ക നടപടി തീരുമാനിച്ചത്. നടികര്‍ സംഘം ജനറല്‍ സെക്രട്ടറി വിശാലാണ് തീരുമാനം വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ശരത്കുമാറിനെ സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ ജനറല്‍ ബോഡി മീറ്റിംഗില്‍ പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി സ്വീകരിച്ചതെന്ന് വിശാല്‍ പറഞ്ഞു. സംഘടനയുടെ ഭാരവാഹികളായിരിക്കെ ഫണ്ടില്‍ ക്രമക്കേട് നടത്തിയെന്നാണ് ഇരുവര്‍ക്കുമെതിരായ ആരോപണം. സംഘടനയില്‍ അംഗങ്ങളായ ഭൂരിപക്ഷം താരങ്ങളും ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്തു. കാലിന് പരുക്കേറ്റ് വിശ്രമിക്കുന്ന നടന്‍ കമല്‍ഹാസന്‍ സ്‌കൈപ്പിലൂടെ യോഗത്തെ അഭിസംബോധന ചെയ്തു.

Top