സിനിമാതാരം സരയു വിവാഹിതയായി; അസിസ്റ്റന്റ് ഡയറക്ടര്‍ സനല്‍ വി ദേവാണ് വരന്‍

കൊച്ചി: സിനിമാ താരം സരയു വിവാഹിതയായി. അസിസ്റ്റന്റ് ഡയറക്ടര്‍ സനല്‍ വി ദേവാണ് വരന്‍. അടുത്ത സുഹൃത്തുക്കളുടെയും ബന്ധങ്ങളുടെയും സാന്നിധ്യത്തില്‍ എറണാകുളത്ത് വച്ചായിരുന്നു വിവാഹം. ഏപ്രിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. കഴിഞ്ഞ ദിവസം ഫേയ്‌സ് ബുക്കിലൂടെയാണ് സരയു വിവാഹ വാര്‍ത്ത ആരാധകരെ അറിയിച്ചത്.

വര്‍ഷം സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് സരയുവും സനലും പരിചയപ്പെടുന്നത്. പരിചയപ്പെട്ട സമയത്ത് സരയു മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. ആ ബന്ധം തകര്‍ന്ന സമയത്ത് സനല്‍ കരുതലോടെ സരയുവിന്റെ കൂടെ നിന്നു. ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് കടക്കുകയായിരുന്നു.sarayu-1

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞാനും സനലും ഏറെക്കാലമായി സുഹൃത്തുക്കളാണ്. ബെസ്റ്റ് ഫ്രണ്ട്സ്. അങ്ങനെയൊരാള്‍ വിവാഹം കഴിക്കാം എന്നു പറയുമ്പോള്‍ ആലോചിക്കേണ്ട കാര്യമില്ലല്ലോ. ഹൈക്കില്‍ വന്ന ഒരു മെസേജ്. അത്രേ ഉണ്ടായിരുന്നൊളളൂ പ്രപ്പോസല്‍ സീന്‍. അമ്മയോടാണ് ആദ്യം സംസാരിച്ചത്. വിഷുവിന്റെ അവധിക്ക് എല്ലാവരും നാട്ടിലുള്ളതുകൊണ്ട് ചടങ്ങ് നടത്തി എന്നു മാത്രം. sarayu3

വിവാഹത്തിന് മുന്നോടിയായി ഇന്നലെ നടന്ന മൈലാഞ്ചിയിടല്‍ ചടങ്ങില്‍ സരയുവിന്റെ സിനിമാ സുഹൃത്തുക്കളും എത്തിയിരുന്നു. ചക്കരമുത്തിലൂടെയാണ് സരയു സിനിമയിലെത്തുന്നത്. കഥളുക്കു മരണമില്ലൈ എന്ന ചിത്രത്തിലൂടെ തമിഴിലും അഭിനയിച്ചു. ബിജു മേനോന്‍ നായകനായി എത്തിയ സാള്‍ട്ട് മാന്‍ഗോ ട്രീയിലാണ് സരയു അവസാനമായി അഭിനയിച്ചത്. ലൈഫ് ഓഫ് ജോസൂട്ടി, ജിലേബി, വര്‍ഷം തുടങ്ങിയ ചിത്രങ്ങളില്‍ സനല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്

sarayu-2

Top