തിരുവനന്തപുരം : സോളാര്‍ തട്ടിപ്പ് കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം സരിത എസ് നായര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഫോണില്‍ വിളിച്ചതിന് തെളിവ് പുറത്ത്. ജാമ്യത്തിലിറങ്ങിയ ശേഷം 2015 മാര്‍ച്ച് 1 ന് 2.29നാണ് സരിത മുഖ്യമന്ത്രി വിളിച്ചത്. ഔദ്യോഗിക ഫോണായ 9447033333 എന്ന നമ്പരിലേക്കാണ് സരിത വിളിച്ചിരിക്കുന്നത്. 59 സെക്കന്റ് നീണ്ടു നിന്ന കോളിന് ശേഷം കോള്‍ കട്ടാകുകയായിരുന്നു.
മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ച ശേഷം പൊളിറ്റിക്കല്‍ സെക്രട്ടറി വാസുദേവ ശര്‍മ്മയേയും സരിത ഫോണില്‍ വിളിച്ചതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ 9447773747 എന്ന നമ്പരിലേക്ക് 34 തവണയാണ് സരിത വിളിച്ചത്. ഇവരെ കൂടാതെ മുഖ്യമന്ത്രിയുടെ അടുത്ത അനുയായികളായ ബെന്നി ബെഹ്നാന്‍, തമ്പാനൂര്‍ രവി, അടൂര്‍ പ്രകാശ് എന്നിവരെയും സരിത വളിച്ചതിന് ഉള്ള രേഖകള്‍ പുറത്തു വന്നു. 80 തവണയാണ് സരിത ബെന്നി ബെഹ്നാനെ വിളിച്ചത്. കൈരളി പീപ്പിള്‍ ടിവി ചാനലാണ് രേഖകള്‍ പുറത്തുവിട്ടത്.
അടൂര്‍ പ്രകാശുമായി ഫോണില്‍ സംസാരിച്ച സരിത ഏറ്റവും കൂടുതല്‍ വിളിച്ചത് തമ്പാനൂര്‍ രവിയേയാണ്. 515 തവണ തമ്പാനൂര്‍ രവിയുമായി സംസാരിച്ച സരിതയുടെ ഫോണ്‍വിളിയുടെ ശബ്ദരേഖയടക്കം നേരത്തെ പുറത്ത് വന്നിരുന്നു. ഇവരെ കൂടാതെ ആര്യാടന്‍ മുഹമ്മദുമായി 41 തവണയും ഹൈബി ഈഡന്‍ എംഎല്‍എയെ 18 തവണയും ഫോണില്‍ സംസരിച്ചതിന്റെ തെളിവുകളുമാണ് പുറത്ത് വന്നത്.