![](https://dailyindianherald.com/wp-content/uploads/2016/01/sarith.jpg)
കൊച്ചി: മുഖ്യമന്ത്രി ഉ്മ്മന്ചാണ്ടിക്കും മന്ത്രി ആര്യാടന് മുഹമ്മദിനുമെതിരെ കോഴ ആരോപണം ഉന്നയിച്ച സോളാര്‍ വിവാദ നായിക സരിത എസ്.നായരുടെ പക്കലുള്ളത് ഞെട്ടിക്കുന്ന തെളിവുകളെന്നു റിപ്പോര്‍ട്ടുകള്‍. ഒരു മന്ത്രി പുത്രന്റേതും രണ്ടു മന്ത്രിമാരുടെയും ഒരു മുന്‍ മന്ത്രിയുടെയും ഏഴ് എംഎല്‍എമാരുടേതും അടക്കമുള്ളവരുടെ കിടപ്പറ രംഗങ്ങളാണ് സരിത കൈവശം സൂക്ഷിക്കുന്നത്. ഏതു നിമിഷവും പുറത്തുവിടാന്‍ പാകത്തിലുള്ള ഈ ന്യൂക്ലിയര്‍ ബോംബുമായാണ് സരിത നടക്കുന്നതെന്നു സോളാര്‍ കേസ് അന്വേഷി്ച്ച പ്രത്യേക അന്വേഷണ സംഘാംഗമായ ഡിവൈഎസ്പി ഡിഐഎച്ച് ന്യൂസിനോടു വെളിപ്പെടുത്തി.
സരിതയെ അറസ്റ്റ് ചെയതപ്പോള്‍ ഇവരുടെ ലാപ്ടോപ്പില്‍ നിന്നു നൂറിലേറെ അശ്ലീല വീഡിയോകളാണ് പൊലീസ് കണ്ടെടുത്തത്. ഇതില്‍ പലതിലും കേരളത്തിലെ പ്രമുഖ വ്യവസായികളും, മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നു. അന്‍പതിലേറെ ദൃശ്യങ്ങളില്‍ സരിത തന്നെയാണ് നായികയായി ഉണ്ടായിരുന്നത്. ബാക്കിയുള്ളതില്‍ മറ്റു പല പെണ്‍കുട്ടികളുടെയും ദൃശ്യങ്ങളുണ്ടായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്ന സ്ഥലങ്ങള്‍ പല സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകളുടെയും പേരിലാണ് സേവ് ചെയ്തിരുന്നതും. ഈ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകളില്‍ വച്ചാണ് ഈ ദൃശ്യങ്ങളെല്ലാം ഷൂട്ട് ചെയ്തിരുന്നതെന്നു വ്യക്തമാക്കുന്നതാണ് ഇതെന്നാണ് അന്ന് അന്വേഷണ സംഘം പറഞ്ഞിരുന്നത്.
കേസിനെ സ്വാധീനിക്കുന്ന വിവരമല്ലാത്തതിനാലും, ഉന്നത തലത്തില്‍ നിന്നു സമ്മര്ദമുണ്ടായതിനാലും കേസില്‍ അന്ന് ഈ ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നില്ലെന്നു പൊലീസ് സംഘം പറയുന്നു. ലാപ്ടോപ്പ് കോടതിയില്‍ ഹാജരാക്കും മുന്‍പ് ഈ ദൃശ്യങ്ങളെല്ലാം ഹാര്‍ഡ് ഡിസ്കില്‍ നിന്നു ഉന്നത പൊലീസ് ഉദ്യോഗസ്ഥന് മാറ്റുകയായിരുന്നു. ഈ ദൃശ്യങ്ങളില്‍ ഒന്നാണ് സരിതയുടെതെന്ന പേരില്‍ നേരത്തെ വാട്സ്അപ്പിലും യുട്യൂബിലുമായി പ്രചരിച്ചത്. കേരളത്തിലെ പ്രമുഖ മന്ത്രിപുത്രന്റെ വിവാഹം മുടക്കുന്നതിനായി സരിതയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ചതോടെയാണ് പ്രമുഖരുടെ കിടപ്പറ രംഗങ്ങള്‍ വീണ്ടും സജീവ ചര്‍ച്ചാ വിഷയമായത്. മറ്റൊരു എംഎല്‍എയുടെ പുത്രന് സരിത കേസിന്റെ വിവാദങ്ങളില്‍പ്പെട്ട് ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു.
ഇപ്പോള്‍ സരിത വീണ്ടും ആരോപണങ്ങളുമായി രംഗത്ത് എത്തുമ്പോള്‍ സര്‍ക്കാരിലെ ഉന്നതര്‍ അടക്കമുള്ളവര്‍ ഭയക്കുന്നതും സരിതയുടെ പക്കലുണ്ടെന്നു പൊലീസ് അടക്കം സ്ഥിരീകരിച്ചിരുന്ന കിടപ്പറ രംഗങ്ങളെയാണ്. സര്‍ക്കാരിനെ വെട്ടിലാക്കുന്ന ഈ രംഗങ്ങളുമായി സരിത രംഗത്തിറങ്ങിയാല്‍ തകരുന്നത് ഒരുപിടി രാഷ്ട്രീയക്കാരുടെ ഭാവിയായിരിക്കും.