ആര്യാടന്‍ മുഹമ്മദിനായി 75 ലക്ഷം ചോദിച്ചിട്ട് 40 ലക്ഷം നല്‍കി; ഔദ്യോഗിക വസതിയില്‍ വച്ച് പണം വാങ്ങിയപ്പോള്‍ ജീവനക്കാര്‍ സാക്ഷിയാണെന്നം സരിതയുടെ മൊഴി

കൊച്ചി: സോളാര്‍ കേസില്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരെ ആരോപണവുമായി സരിതാ എസ് നായര്‍ വീണ്ടും സോളാര്‍ കമ്മീഷനില്‍. ആര്യാടന്‍ മുഹമ്മദിന് പണം നല്‍കിയത് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ മന്മോഹന്‍ ബംഗ്‌ളാവില്‍ വച്ചാണെന്ന് സോളാര്‍ കേസിലെ പ്രതി സരിത എസ്.നായര്‍ സോളാര്‍ ജുഡിഷ്യല്‍ കമ്മിഷന് മുമ്പാകെ മൊഴി നല്‍കി. മന്മോഹന്‍ ബംഗ്ലാവില്‍ വച്ച് 25 ലക്ഷം രൂപയാണ് നല്‍കിയത്. പിന്നീട് 15 ലക്ഷം കൂടി കൊടുത്തുവെന്നും സരിത പറഞ്ഞു

സരിത.എസ്.നായര്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ അഭിഭാഷകന്‍ സരിതയെ ക്രോസ് വിസ്താരത്തിനിടെയാണ് വെളിപ്പെടുത്തല്‍. അര്യാടന്‍ മുഹമ്മദിന് കോഴകൊടുത്തുവെന്ന കേസിലാണ് ക്രോസ് വിസ്താരം നടക്കുന്നത്. അതിനിടെ ഡിജിറ്റല്‍ തെളിവുകളും കമ്മീഷനില്‍ ഹാജരാക്കുമെന്ന് സരിത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മറ്റു തെളിവുകള്‍ ക്രോസ് വിസ്താരം തീരുന്ന ദിവസം ഹാജരാക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കാന്‍ കുറച്ച് ദിവസമായി സരിത എത്തിയിരുന്നില്ല. തൊണ്ട വേദനയെന്നായിരുന്നു പറഞ്ഞിരുന്നത്. ഇന്ന് ഹാജരായില്ലെങ്കില്‍ നിയമ നടപടിയെടുക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ സോളാര്‍ കമ്മീഷനില്‍ ക്രോസ് വിസ്താരത്തിന് വീണ്ടും അവസരമൊരുങ്ങുകയായിരുന്നു. 75 ലക്ഷം രൂപയാണ് ആര്യാടന്‍ ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായി 25 ലക്ഷം രൂപയാണ് നല്‍കിയതെന്നും സരിത പറഞ്ഞു. കേസിലെ മറ്റൊരു പ്രതിയായ ബിജു രാധാകൃഷ്ണനാണ് ഈ പണം ബാങ്കില്‍ നിന്ന് പിന്‍വലിച്ചു കൊണ്ടു വന്നതെന്നും സരിത മൊഴി നല്‍കി. ഔദ്യോഗിക വസതിയില്‍ വച്ച് പണം കൈമാറുമ്പോള്‍ ആര്യാടന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായ ഉമ്മറും കൃഷ്ണനും മുറിയില്‍ ഉണ്ടായിരുന്നുവെന്നും സരിത പറഞ്ഞു.

രണ്ടു തവണയായി 40 ലക്ഷം രൂപ കൈമാറിയെന്നായിരുന്നു സരിത, നേരത്തെ ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന് മൊഴി നല്‍കിയിരുന്നത്. കോട്ടയം സുമംഗലി ഓഡിറ്റോറിയത്തില്‍ കെ.എസ്.ഇ.ബി എന്‍ജിനിയേഴ്‌സിന്റെ സെമിനാറില്‍ വച്ച് രണ്ടാമത്തെ ഗഡുവായ 15 ലക്ഷം കൂടി കൈമാറി. വേദിയിലെത്തിയപ്പോള്‍ പണം നല്‍കിയ കാര്യം നേരിട്ട് അറിയിച്ചു. ടീം സോളാറിന്റെ ജീവനക്കാരാണ് മന്ത്രിയുടെ കാറില്‍ പണം കൊണ്ടുചെന്ന് വച്ചത്. പണം ലഭിച്ച കാര്യം മന്ത്രി പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു. മന്ത്രിയുടെ പി.എ: കേശവനാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്നും സരിത കമ്മിഷനോട് പറഞ്ഞു. എന്നാല്‍ ഒരു സഹായവും മന്ത്രി ചെയ്തു തന്നില്ല. ജയിലില്‍നിന്ന് ഇറങ്ങിയശേഷം താന്‍ നേരിട്ടും അല്ലാതെയും ഈ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും കിട്ടിയിലെലന്നും സരിത പറഞ്ഞിരുന്നു.

2011 ഡിസംബറിലാണ് മന്ത്രിക്ക് കോഴകൊടുക്കണമെന്ന് കേശവന്‍ ആവശ്യപ്പെട്ടതെന്ന് സരിത പറഞ്ഞു. 75 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. പിന്നീട് മന്ത്രിയുമായി സംസാരിച്ചപ്പോള്‍ കൂടുതല്‍ തുക ആവശ്യപ്പെട്ടതായും സരിത വെളിപ്പെടുത്തി. ആര്യാടന്റെ പി.എയെ 2011 ജൂലായിലാണ് ആദ്യമായി കാണുന്നതെന്നും സരിത കോടതിയില്‍ പറഞ്ഞു. 2011 ല്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചപ്പോഴാണ് സോളാര്‍ പദ്ധതിയുടെ രൂപരേഖ കൈമാറിയത്. വായിച്ചുനോക്കിയ ശേഷം മന്ത്രി ആര്യാടനെ നേരിട്ട് വിളിച്ച് ലക്ഷ്മി എന്നയാള്‍ കൊണ്ടുവരുന്ന പദ്ധതി പരിശോധിച്ച് വേണ്ടത് ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. മന്ത്രിയെ നേരിട്ട് കാണാനും പറഞ്ഞുവെന്നും സരിത വെളിപ്പെടുത്തി.

Top