കൊച്ചി: നാല്‍പ്പത്തി ഒന്ന് മിനുറ്റുള്ള വീഡിയോ പുറത്ത് വിടുമെന്ന് സരിതാ നായര്‍. അതേ സമയം തനിക്കെതിരെ അപവാദം പ്രചരിപ്പിച്ചെന്നാരോപിച്ച് സരിത എസ്. നായര്‍ക്കും രണ്ടു ടിവി ചാനലുകള്‍ക്കും എതിരേ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ക്രിമിനല്‍ മാനനഷ്ടക്കേസ് നല്‍കി. എറണാകുളം സിജിഎം കോടതിയിലാണ് മുഖ്യമന്ത്രി ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി അടുത്ത മാസം 28ന് കോടതി പരിഗണിക്കും.
ആരോപണങ്ങള്‍ സാധൂകരിക്കുന്ന 41 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ട്. ഇത് എപ്പോള്‍ പുറത്തു വിടണമെന്ന് അഭിഭാഷകരുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് സരിത പറഞ്ഞു.
സരിത അവാശപ്പെടുന്നത് പോലെ ഒരു സിഡിയുണ്ടാവുകയും അത് പുറത്തു വരികയും ചെയ്താല്‍ തെരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ ബോംബായി സരിതയുടെ സി.ഡി മാറും. കഴിഞ്ഞ ദിവസം പ്രമുഖ ന്യൂസ് ചാനലിലൂടെ പുറത്തു വന്ന സരിതയുടെ കത്തിലും ലൈംഗിക പീഡനങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്.
മുഖ്യമന്ത്രിയും മന്ത്രിമാരും മുന്‍ യു.പി.എ മന്ത്രിസഭയില്‍ അംഗമായിരുന്നവരും പീഡിപ്പിച്ചുവെന്നാണ് സരിതയുടെ ആരോപണം. ഇക്കാര്യം സ്ഥിരീകരിക്കുന്ന തെളിവുകള്‍ പുറത്തു വിടുമെന്നാണ് സരിതയുടെ ഇപ്പോഴത്തെ അവകാശവാദം.
എന്നാല്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ അപകീര്‍ത്തിപെടുത്താന്‍ ശ്രമിച്ചുവെന്നും സരിത പുറത്തുവിട്ട കത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടടന്നുമാണ് മുഖ്യമന്ത്രിയുടെ വാദം. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് തന്നെ അപകീര്‍ത്തിപെടുത്താന്‍ ഗൂഢാലോചന നടന്നത്. സരിത എഴുതിയ കത്തിലെ ആരോപണങ്ങള്‍ വ്യാജമാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.