ഉമ്മന്‍ചാണ്ടിയില്‍ നിന്നും മോശം അനുഭവം തനിക്ക് ഉണായിട്ടുണ്ടെന്നും മുഖമന്ത്രിക്ക് വേണ്ടി പല ഇടപാടിലും ഇടനിലക്കാരിയായെന്ന്​ സരിത

കൊച്ചി: കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി പല അഴിമതി ഇടപാടിനും തന്നെ ഉപയോഗിച്ചുവെന്ന് സോളാര്‍ കേസിലെ മുഖ്യ പ്രതി സരിതാ നായര്‍. മുഖമന്ത്രിയില്‍ നിന്നും മോശം അനുഭവം തനിക്ക് ഉണായിട്ടുണ്ടെന്നും സരിത സോളാര്‍ കമ്മിഷന് മുമ്പാകെ മൊഴി നല്‍കി.
സോളാര്‍ ഇടപാടിന് പുറമെ മുഖ്യമന്ത്രിക്ക് വേണ്ടി പല ഇടപാടുകളിലും താന്‍ ഇടനിലക്കാരിയായിട്ടുണ്ടെന്ന് സരിത എസ്. നായര്‍. സോളാര്‍ കമീഷന് കൂടുതല്‍ തെളിവുകള്‍ നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സരിത. sarithaരണ്ട് പെന്‍ഡ്രൈവുകളും ചില രേഖകകളുമടങ്ങിയ തെളിവുകളാണ് സരിത ഇന്ന് കമീഷന് കൈമാറിയത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരായ തെളിവുകളടങ്ങിയ രേഖയും ജയിലില്‍ വെച്ച് എഴുതിയ കത്തുമാണ് സരിത കമീഷന് മുമ്പാകെ ഹാജരാക്കിയത്.

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിെന്‍റ സ്ഥലം കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ടും താന്‍ ഇടനില നിന്നതിെന്‍റ തെളിവുകള്‍ വെള്ളിയാഴ്ച കമീഷന് കൈമാറുമെന്നും സരിത അറിയിച്ചു. അതില്‍ പല തെളിവുകളും കേരളത്തിന് താങ്ങാനാവാത്ത കാര്യങ്ങളായിരിക്കുമെന്നും സരിത പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുറത്തുവന്ന കത്തിനെ സാധൂകരിക്കുന്ന വീഡിയോ ഓഡിയോ തെളിവുകളാണ് കമീഷനില്‍ ഹാജരാക്കിയതെന്ന് സരിത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള തെളിവുകളാണ് കൈമാറിയതെന്നും മേയ് 13നുള്ളില്‍ കൂടുതല്‍ തെളിവുകള്‍ കൈമാറുമെന്നും സരിത പറഞ്ഞു.സോളാറിനു മാത്രമല്ല, മറ്റ് അഴിമതികള്‍ക്കും ഉമ്മന്‍ ചാണ്ടി തന്നെ കരുവാക്കിയിട്ടുണ്ടെന്നും സരിത പറഞ്ഞു. മുഖ്യമന്ത്രി ഉള്‍പെടെ 14 പേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് സരിത പറഞ്ഞിരുന്നു. കെസി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ആര്യാടന്‍ മുഹമ്മദ്, ഹൈബി ഈഡന്‍, വിഷ്ണുനാഥ്, മോന്‍സ് ജോസഫ് തുടങ്ങിയവരൊക്കെ തന്നെ ഉപയോഗിക്കുകയാണു ചെയ്തതെന്നും അവരൊന്നും തനിക്കുവേണ്ടി നിലകൊണ്ടിട്ടില്ലെന്നും സരിത പറഞ്ഞു. ഒരു സംരംഭത്തിനു മുതിരുന്ന ഒരു പെണ്ണിന് ഒരിക്കലും വഴങ്ങിക്കൊടുക്കാതെ ജീവിക്കാന്‍ പറ്റില്ലയെന്ന അവസ്ഥയാണ് കേരളത്തിലുള്ളതെന്നും സരിത.

ഈ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തിയാല്‍ തന്നെയും കുടുംബത്തെയും ഇല്ലായ്മ ചെയ്യുമെന്ന് ഭയക്കുന്നതായി സരിത പറഞ്ഞു. സോളാര്‍ ഇടപാടില്‍ രാഷ്ട്രീയക്കാരുടെ റോള്‍ എന്താണ് എന്ന് പുറത്ത് പറയില്ലെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് മാനം നഷ്ടപ്പെട്ടത് എനിക്ക് മാത്രമാണ്. അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചപ്പോഴും നീതി കിട്ടിയില്ല. എനിക്ക് വിശ്വാസ്യതയില്ല എന്ന പരാമര്‍ശമാണ് കോടതിയില്‍ നിന്നുണ്ടായത്. എന്നാല്‍ തനിക്കെതിരെ രാഷ്ട്രീയക്കാര്‍ മാനനഷ്ട കേസ് കൊടുത്ത സാഹചര്യത്തില്‍ ഇനി ഒന്നും മറച്ചുവെക്കുന്നില്ല. തെന്‍റ കത്ത് മാധ്യമങ്ങളിലൂടെ പുറത്ത് വന്ന സാഹചര്യത്തില്‍ ഇനി അത് മൂടിെവക്കുന്നതില്‍ അര്‍ഥമില്ലെന്നും സരിത പറഞ്ഞു.ഉമ്മന്‍ചാണ്ടിയുടെ അത്രയും തൊലിക്കട്ടിയില്ലെങ്കിലും മാനസികമായി തയ്യാറെടുപ്പുകള്‍ നടത്തുകയാണെന്നും സരിത പറഞ്ഞു.

Top