കൊച്ചി: തന്നേയും മുഖ്യമന്ത്രിയേയും ചേര്‍ത്ത് ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് സരിതാ നായര്‍. ആരോപണങ്ങള്‍ സംസ്‌ക്കാര ശൂന്യമാണ്. ബിജു ആരോപിക്കുന്ന തരത്തിലുള്ള സി.ഡി ഉണ്ടെങ്കില്‍ അവ പുറത്ത് വിടാനും സരിത ബിജുവിനെ വെല്ലുവിളിച്ചു.താന്‍ ഉമ്മന്‍ ചാണ്ടിയെ പിതൃതുല്യനായാണ് കാണുന്നത്. ആര്യാടന്‍ ഷൗക്കത്തിനെ കണ്ടിട്ടേയില്ല. ഏഴാം തിയതി സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരാകുമെന്നും സോളാറിലെ സാമ്പത്തിക ഇടപാടുകള്‍ വെളിപ്പെടുത്തുമെന്നും സരിത നായര്‍ പ്രതികരിച്ചു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച ബിജു രാധാകൃഷഅണനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സരിത അറിയിച്ചു.
മു സോളാര്‍ കമ്മീഷന് മുമ്പാകെ ബിജു രാധാകൃഷ്‌ണന്‍ നല്‍കിയ മൊഴിയിലെ വിവരങ്ങളോട് പ്രതികരിക്കുകയായിരുന്നു സരിത.ഷിബു ബേബി ജോണിനെ മന്ത്രിയെന്ന നിലയില്‍ അറിയാം. എന്നാല്‍ ആര്യാടന്‍ ഷൗക്കത്തിനെ കണ്ടിട്ടേയില്ല. ബിജു രാധാകൃഷ്‌ണനെതിരെ പരാതിയുമായി മുന്നോട്ട് പോകുമെന്നും സരിത പറഞ്ഞു.