ഉമ്മന്‍ചാണ്ടിക്കെതിരെ പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിന് കേസെടുക്കണമെന്ന് ഹര്‍ജി കോടതിയില്‍; സരിതയെ മുഖ്യമന്ത്രി പീഡിപ്പിച്ചെന്ന് പരാമര്‍ശമുള്ള കത്ത് പിടിച്ചെടുക്കണം

തിരുവനന്തപുരം: സരിതാനായര്‍ക്കെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്തതിന് പിന്നാലെ ഊരാക്കുടുക്കായി മുഖ്യമന്ത്രിക്ക് മറ്റൊര് കേസ്. സരിത എസ് നായരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന വെളിപ്പെടുത്തലില്‍ കേസെടുക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി. സ്വകാര്യ അന്യായം തിരുവനന്തപുരം കോടതി ഫയലില്‍ സ്വീകരിച്ചു.

മുഖ്യമന്ത്രിയെ പ്രതിയാക്കി കേസെടുക്കണം എന്നാണ് പരാതിയിലെ ആവശ്യം. ആള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ നല്‍കിയ സ്വകാര്യ അന്യായത്തിന്മേല്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. സ്വകാര്യ അന്യായത്തില്‍ തുടര്‍നടപടികള്‍ക്കായി കോടതി കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സരിതയുടെ കത്ത് അനുസരിച്ച് ഇന്ത്യന്‍ ശിക്ഷാനിയമം 377ാം വകുപ്പ് പ്രകാരം കേസെടുക്കണം എന്നാണ് സ്വകാര്യ അന്യായത്തിലെ ആവശ്യം. പ്രകൃതിവിരുദ്ധ ലൈംഗികതയെപ്പറ്റി നിര്‍വചിക്കുന്നതാണ് 377ാം വകുപ്പ്. ഇതുപ്രകാരം കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയാല്‍ പ്രതിക്ക് ജീവപര്യന്തമോ പത്തുവര്‍ഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചെയ്ത കുറ്റകൃത്യം വിവരിക്കുന്ന കത്ത് പിടിച്ചെടുക്കാന്‍ നടപടി സ്വീകരിക്കണമെന്നും സ്വകാര്യ അന്യായത്തില്‍ പറയുന്നു.

കോടതിയുടെ മേല്‍നോട്ടത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്നും സ്വകാര്യ അന്യായത്തില്‍ ആവശ്യപ്പെടുന്നു. ലോയേഴ്‌സ് യൂണിയനെ പ്രതിനിധീകരിച്ച് ജില്ലാ സെക്രട്ടറി അഡ്വ. പള്ളിച്ചല്‍ എസ്‌കെ പ്രമോദാണ് കോടതിയെ സമീപിച്ചത്. കേസില്‍ സരിത എസ് നായരാണ് ഏക സാക്ഷി. സംഭവത്തില്‍ മ്യൂസിയം പൊലീസ് സ്റ്റേഷനിലും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ലോയേഴ്‌സ് യൂണിയന്‍ കോടതിയെ സമീപിച്ചത്.

Top