സരിതയെ ഉമ്മന്‍ചാണ്ടി പീഡിപ്പിച്ച കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി; സരിതയ്‌ക്കൊപ്പം അഡ്വ ആളൂരും

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുന്മന്ത്രിമാരും ഉള്‍പ്പെടെയുള്ള യു.ഡി.എഫ്. നേതാക്കള്‍ മാനഭംഗപ്പെടുത്തിയെന്ന ആരോപണത്തില്‍ സരിത എസ്. നായരുടെ മൊഴി ക്രൈംബ്രാഞ്ച് പ്രത്യേക സംഘം രേഖപ്പെടുത്തി. ഇതോടെ ഈ കേസില്‍ സരിതയുടെ പരാതിയില്‍ അന്വേഷണവും തുടങ്ങും.

സൗമ്യവധക്കേസിലെയും ജിഷ വധക്കേസിലെയും പ്രതികള്‍ക്കു വേണ്ടി ഹാജരായി വിവാദം സൃഷ്ടിച്ച അഭിഭാഷകന്‍ ബി.എ. ആളൂരുമൊത്താണ് സരിത തലസ്ഥാനത്തെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്. മൊഴി രേഖപ്പെടുത്തിയ ക്രൈംബ്രാഞ്ച് ഡിവൈ.എസ്പി: രാധാകൃഷ്ണന്‍നായര്‍ ഒരാഴ്ചയ്ക്കുള്ളില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അറിയിച്ചു. തന്റെ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സരിത ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. എഫ് ഐ ആര്‍ ഇട്ടാല്‍ ഉമ്മന്‍ ചാണ്ടിയും കൂട്ടരും കേസില്‍ പ്രതിയാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇടതുസര്‍ക്കാര്‍ അധികാരമേറ്റയുടന്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ക്കണ്ടാണ് സരിത പരാതി നല്‍കിയത്. തന്നെ യു.ഡി.എഫ് മന്ത്രിമാര്‍ പലവട്ടം ശാരീരികമായി ഉപദ്രവിച്ചെന്നു സരിത പരാതിയില്‍ പറയുന്നു. തുടര്‍ന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റയ്ക്കു പരാതി കൈമാറി. ക്ലിഫ് ഹൗസില്‍വച്ച് ഉമ്മന്‍ ചാണ്ടിയും മകനും ചേര്‍ന്നു പീഡിപ്പിച്ചുവെന്നു സരിത മൊഴി നല്‍കി. സോളാര്‍ കേസ് അട്ടിമറിക്കാന്‍ ബെന്നി ബഹന്നാന്‍ ഉള്‍പ്പെടെയുള്ള യു.ഡി.എഫ് നേതാക്കള്‍ തനിക്ക് പണം നല്‍കി. ആറുതവണ നോട്ടീസ് നല്‍കിയ ശേഷമാണു സരിത ഇന്നലെ ക്രൈംബ്രാഞ്ച് പൊലീസിനുമുന്നില്‍ മൊഴി നല്‍കാനെത്തിയത്.

Top