കൊച്ചി: സരിതയുണ്ടാക്കിയ രാഷ്ട്രീയ വിവാദങ്ങളില്‍ കേരളത്തില്‍ തിരഞ്ഞെടുപ്പ് ചൂട് മുറുകുമ്പോല്‍ വിവാദ നായിക സിനിമാ തിരക്കിലാണ്. നേരത്തെ ഷാജി കൈലാസിന്റെ ചിത്രത്തില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും ചിത്രം പാതിവഴിയ്ക്ക് ഉപേക്ഷിച്ചിരുന്നു. ഇതിനിടിയില്‍ നിരവധി സിനിമകളില്‍ അഭിനയിക്കാനുള്ള ഓട്ടത്തിലാണ് സരിതാ നായര്‍. കൊച്ചിയില്‍ ചിത്രീകരണം നടക്കുന്ന വയ്യാവേലി എന്ന ചിത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥയായാണ് സരിതാ നായര്‍ എത്തുന്നത്.
ചിത്രീകരണത്തിനിടിയില്‍ പോലീസ് വേഷമണിഞ്ഞ സരിതയുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നേരത്തെ വയ്യാവേലിയുടെ പാട്ടും സോഷ്യല്‍ മീഡിയിയല്‍ എത്തിയിരുന്നു. മറ്റൊരു സന്തോഷ് പണ്ഡിറ്റെന്നാണ് ഈ പാട്ടിനു ശേഷം സരിതയെ സോഷ്യല്‍ മീഡിയ വിശേഷിപ്പിച്ചത്. കോളിളക്കമുണ്ടാക്കിയ ഒരു കേസിലെ പ്രതിയെ കണ്ടെത്തുന്ന വനിതാ സര്‍ക്കിള്‍ ഇന്‍സ്പെകടറാണ് വയ്യാവേലിയില്‍ സരിതാനായര്‍.