കൊച്ചി: മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരായ തെളിവുകള്‍ മാധ്യമങ്ങള്‍ വഴി പുറത്ത് വിടാന്‍ സരിതാ എസ് നായര്‍ ആവശ്യപ്പെട്ടത് അഞ്ച് കോടി. അങ്കമാലിയിലെ ഒരു ബാര്‍ മുതലാളിയും പാലാക്കാടെ വിവാദ വ്യാവസായിയുമാണ് സരിതാ നായര്‍ക്ക് പണം കൊടുക്കാനുള്ള നീക്കുപോക്കുകള്‍ നടത്തിയത്. എന്നാല്‍ അഞ്ച് കോടി നല്‍കാന്‍ കഴിയില്ലെന്ന് ഇവര്‍ അറിയിച്ചു.
ഇന്നലെ രാവിലെ കോയമ്പത്തൂരില്‍ വച്ച് സരിതാ നായര്‍ക്ക് ഒരു കോടി കൈമാറിയതായി ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിന് വിവരം ലഭിച്ചു. അഞ്ച് കോടി നല്‍കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ ്‌സരിതാ നായര്‍. സോളര്‍ കമ്മീഷനില്‍ തെളിവ് നല്‍കിയതിനു ശേഷവും മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് അകലം പാലിച്ചാണ് സരിതാ നായര്‍ നീക്കങ്ങള്‍ നടത്തുന്നത്. അവസാന നിമിഷവും ഇരു വിഭാഗത്തില്‍ നിന്നും കിട്ടുന്ന പണം ഈടാക്കാനാണ് സരിത തന്ത്രങ്ങള്‍ മെനയുന്നത്. ഇന്നലെ രാത്രി ചില കോണ്‍ഗ്രസ് നോകാക്കളോടും സരിതയ്ക്ക് വേണ്ടി ചില ഇടനിലയ്ക്കാര്‍ വിലപേശല്‍ നടത്തിയിരുന്നു.
ഇന്ന് വൈകിട്ടോടെ സരിതയുടെ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തല്‍ ഉണ്ടാകുമെന്നാണ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നത്. ബാര്‍ മുതലാളിമാര്‍ ഒരു കോടിയ്ക്ക് മേലെ കൊടുക്കില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. അശ്ലീല വീഡിയോകള്‍ ഉള്‍പ്പെടെയുള്ള തെളിവുകളാണ് സരിത സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരാക്കിയിരിക്കുന്നത്.