കൊച്ചി: സരിത എസ് നായര്‍ സോളാര്‍ കമ്മീഷനില്‍ ഹാജരായി. തുടര്‍ന്ന് അവരുടെ മൊഴി കമ്മീഷന്‍ രേഖപ്പെടുത്തി. സരിതയെ വിസ്തരിക്കാന്‍ അനുവദിവദിക്കണമെന്ന് ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്‍ കമ്മീഷനില്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇക്കാര്യം പിന്നീട് തീരുമാനിക്കാമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.മുന്‍പ് ഇതേ ആവശ്യം ഉന്നയിച്ച് ബിജു സമര്‍പ്പിച്ച കത്ത് കമ്മീഷന്‍ തള്ളിയിരുന്നു. ബിജുവിനു പകരം അഭിഭാഷകനു വിസ്തരിക്കാന്‍ അവസരം നല്‍കാമെന്നായിരുന്നു കമ്മീഷന്റെ നിലപാട്. എന്നാല്‍ പിന്നീട് ബിജുവിന്റെ അഭിഭാഷകനായിരുന്ന മോഹന്‍ കുമാര്‍ വക്കാലത്ത് ഒഴിഞ്ഞതോടെയാണ് സമാന ആവശ്യം വീണ്ടും ഉന്നയിച്ച് ബിജു കത്തു നല്‍കിയിരിക്കുന്നത്. സരിതയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ബിജുവിന്റെ ആവശ്യം പരിഗണിക്കാമെന്ന് കമ്മീഷന്‍ അറിയിച്ചു.
സോളാര്‍ കമ്മീഷനില്‍ മുമ്പ് ഹാജരായ സരിത ബിജു രാധാകൃഷ്ണനുമായി ഭാര്യാ – ഭര്‍തൃ ബന്ധമില്ലെന്ന് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് അവരുടെ രണ്ടാമത്തെ കുട്ടിയുടെ പിതാവ് ആരാണെന്ന് കമ്മീഷന്‍ ആരാഞ്ഞു. തുടര്‍ന്ന് അവര്‍ വിതുമ്പുകയും അവരുടെ മൂക്കില്‍നിന്ന് രക്തം ഒഴുകുകയും ചെയ്തിരുന്നു. ഇതോടെ കമ്മീഷന്‍ അവരെ വിസ്തരിക്കുന്നത് മാറ്റിവച്ചിരുന്നു.