സ​രി​ത​യെ ഉ​മ്മ​ന്‍​ചാ​ണ്ടി കു​ഴ​ല്‍​പ്പ​ണ ഇ​ട​പാ​ടി​നാ​യി ഉ​പ​യോ​ഗി​ച്ചു !27ന്‌ ഹാജരാകണമെന്ന്‌ സോളാർ കമ്മിഷൻ

കൊച്ചി: സോളാർ ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ്‌ ജി ശിവരാജൻ കമ്മിഷനിൽ സരിത എസ്‌ നായർ 27ന്‌ ഹാജരാകണമെന്ന്‌ കമ്മിഷൻ. സരിതയെ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി കുഴൽപ്പണ ഇടപാടിനായി ഉപയോഗിച്ചുവെന്ന മുൻ ഇടുക്കി എംഎൽഎ ജോസ്‌ കുറ്റ്യാനിയുടെ വെളിപ്പെടുത്തലിനെത്തുടർന്ന്‌ ഇന്നലെ കമ്മിഷനിൽ ഹാജരാകേണ്ടിയിരുന്ന സരിത അവധിയ്ക്ക്‌ അപേക്ഷ നൽകിയതോടെയാണിത്‌. സരിതയുടെ അപേക്ഷയിൽ നീണ്ട അവധി അനുവദിക്കാൻ സമയപരിമിതി മൂലം കഴിയാത്തതിനാൽ 27ന്‌ തന്നെ ഹാജരാകണമെന്ന്‌ കമ്മിഷൻ അറിയിച്ചു.solar-comm1-nwDof 30ന്‌ ഉമ്മൻചാണ്ടിയെ വിസ്തരിക്കുന്നതോടെ കമ്മിഷന്റെ തെളിവെടുപ്പ്‌ നടപടിക്രമങ്ങൾ അവസാനിക്കും. അതിനുശേഷം കമ്മിഷൻ എൻക്വയറി നിയമത്തിലെ എട്ട്‌ ബി വകുപ്പു പ്രകാരം നോട്ടീസ്‌ ലഭിച്ച സാക്ഷികൾക്ക്‌ അവരുടെ നിരപരാധിത്വം തെളിയിക്കുന്നതിനുള്ള തെളിവുകൾ ഹാജരാക്കാനുണ്ടെങ്കിൽ സമയം അനുവദിക്കും. ഫെബ്രുവരി 20വരെയാണ്‌ ഇതിന്‌ സമയം.കമ്മിഷനിൽ ഇതുവരെ ലഭിച്ച തെളിവുകളിൻമേലുള്ള വാദം 21നാരംഭിക്കും. വാദം മാർച്ച്‌ 10വരെ തുടരും. അതിനിടെ ആൾ ഇന്ത്യ ലോയേഴ്സ്‌ യൂണിയന്റെ ഹർജി പരിഗണിച്ച്‌ കമ്മിഷൻ അയച്ച എട്ട്‌ ബി നോട്ടീസിന്‌ ഇന്നലെ മുൻഡിജിപി കെ എസ്‌ ബാലസുബ്രഹ്മണ്യം മറുപടി നൽകി. തന്റെ 40 വർഷത്തെ സർവ്വീസിനിടെ ഇത്തരമൊരു നോട്ടീസ്‌ ആദ്യമാണെന്നും നോട്ടീസിലെ ആവശ്യങ്ങൾ അന്യായമാണെന്നുമായിരുന്നു മറുപടി. വിശദമായ മറുപടി നൽകാൻ കെ എസ്‌ ബാലസുബ്രഹ്മണ്യം മൂന്നാഴ്ച ആവശ്യപ്പെട്ടെങ്കിലും 31നകം കമ്മിഷനിൽ നിന്ന്‌ രേഖകൾ പരിശോധിച്ച്‌ ഫെബ്രുവരി ആദ്യവാരംതന്നെ മറുപടി നൽകണമെന്നും ജസ്റ്റിസ്‌ ശിവരാജൻ അറിയിച്ചു.

Top