സരിത നല്‍കിയ അശ്ലീല ദൃശ്യങ്ങള്‍ വേണമെന്ന കെസി വേണുഗോപാലിന്റെ അപേക്ഷ കമ്മീഷന്‍ തള്ളി

കൊച്ചി:സോളാര്‍ കമ്മീഷനില്‍ സരിത എസ് നായര്‍ സമര്‍പ്പിച്ച അശ്ലീല ദൃശ്യങ്ങളടങ്ങിയ തെളിവുകളുടെ പകര്‍പ്പ് നല്‍കണമെന്ന കെസി വേണുഗോപാല്‍ എംപിയുടെ അപേക്ഷ തള്ളി.

കമ്മീഷന്‍ തെളിവുകള്‍ പരിശോധിക്കാത്തതിനാലും ഈ മാസം 30ന് സരിതയെ വിസ്തരിക്കുന്നതിനാലും ഇപ്പോള്‍ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് സോളാര്‍ കമ്മീഷന്‍ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെന്‍ഡ്രൈവിലെ ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് കെസി വേണുഗോപാല്‍ കമ്മീഷനില്‍ കത്ത് നല്‍കിയതായുള്ള വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത്തരത്തിലൊരുകത്ത് കമ്മീഷനില്‍ എത്തിയിട്ടില്ലെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വേണുഗോപാലിനെതിരെ നടപടി വേണമെന്നും ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച അപേക്ഷ 30ന് കമ്മീഷന്‍ പരിഗണിക്കും

Top