ഹോളിവുഡില്‍ നിന്നടക്കം നിരവധിയാളുകളാണ് സിനിമാ മേഖലയില്‍ നടക്കുന്ന ലൈംഗിക അതിക്രമണത്തിനെതിരേ ഇതിനോടകം രംഗത്തെത്തിയത്. എന്നാല്‍ കാസ്റ്റിംഗ് കൗച്ചിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ കൊറിയോഗ്രാഫറായ സരോജ് ഖാന്‍. കാസ്റ്റിംഗ് കൗച്ചിലൂടെ സ്ത്രീകള്‍ക്ക് വരുമാനമാര്‍ഗ്ഗം ലഭിക്കുമെന്നാണ് അവരുടെ വാദം. പെണ്‍കുട്ടിയുടെ അനുവാദത്തോടെയാണ് അവളെ ലൈംഗികമായി ഉപയോഗിക്കുന്നത്. അതുകൊണ്ട് സ്ത്രീകള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടെന്ന് പറയാന്‍ പറ്റില്ല. അതിന് പകരമായി അവര്‍ക്ക് വരുമാനമാര്‍ഗം ലഭിക്കുന്നുമെന്നും സരോജ് ഖാന്‍ പറഞ്ഞു. എന്നാല്‍ കാസ്റ്റിംഗ് കൗച്ച് പ്രതികരണം വിവാദമായതോടെ അവര്‍ ക്ഷമ പറഞ്ഞ് തടിയൂരുകയും ചെയ്തു. സിനിമാ മേഖലയില്‍ കാസ്റ്റിംഗ് കൗച്ച് നടക്കുന്നുണ്ടെന്ന് ബോളിവുഡ് താരങ്ങള്‍ അടക്കം നിരവധി നടിമാരാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ശ്രീ റെഡ്ഡിയുടെ ആരോപണങ്ങളും പ്രതിഷേധവും തെലുങ്ക് സിനിമ ലോകത്തിലും കാസ്റ്റിംഗ് കൗച്ചിനെ പ്രധാന ചര്‍ച്ചാ വിഷയമാക്കിയിരിക്കുകയാണ്. അതിനിടയിലാണ് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെ ന്യായീകരിച്ച് സരോജ് ഖാന്‍ രംഗത്തെത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
കാസ്റ്റിംഗ് കൗച്ചിലൂടെ സ്ത്രീകള്‍ക്ക് മികച്ച വരുമാന മാര്‍ഗമുണ്ടാവുന്നു! അതുകൊണ്ട് അതിനെ ചൂഷണമെന്ന് വിളിക്കാന്‍ സാധിക്കില്ല…
Tags: saroj khan