ന്യൂഡല്‍ഹി : മുന്‍ പ്രസിഡന്റ് ശശാങ്ക് മനോഹര്‍ ബിസിസിഐ തലപ്പത്തേക്ക് എത്തുമെന്ന് ഏതാണ്ട് ഉറപ്പായി. അപ്രതീക്ഷിത മലക്കം മറിച്ചിലിലൂടെയാണ് ശശാങ്ക് എത്തുന്നത്. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ ഇറക്കി ബോര്‍ഡ് സെക്രട്ടറി അനുരാഗ് താക്കൂറാണ് മനോഹറിന്റെ രംഗപ്രവേശത്തിന് വഴിയിട്ടത്. ഗാംഗുലിയും ശരദ് പവാറും മനോഹറിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തന്റെ സ്ഥാനാര്‍ഥിയെ ബോര്‍ഡ് തലപ്പത്തത്തെിക്കാനുള്ള ശ്രീനിവാസന്റെ മോഹമാണ് ഇതോടെ പൊലിയുന്നത്.
അഴിമതിവിരുദ്ധ സ്വഭാവമാണ് മനോഹറിന് പിന്തുണയായത്. 2008 മുതല്‍ 2011 വരെ മനോഹറായിരുന്നു ബിസിസിഐ പ്രസിഡന്റ്. ശ്രീനിവാസന്റെ കടുത്ത വിമര്‍ശകനാണ് വിദര്‍ഭയില്‍നിന്നുള്ള അഭിഭാഷകനായ മനോഹര്‍.
ഭൂരിപക്ഷത്തിന് ആവശ്യമായ 15 വോട്ടുകള്‍ മനോഹറിന് ഉറപ്പായി.