ഇന്ത്യയിലും സ്വവര്‍ഗ ലൈംഗികത: തരൂരിന്റെ ബില്‍ പാര്‍ലമെന്റ് തള്ളി

ന്യൂഡല്‍ഹി: ഇന്ത്യയിലും സ്വവര്‍ഗ ലൈംഗികത നിയമവിധേയമാക്കാനുള്ള നീക്കങ്ങളുമായി ശശീ തരൂര്‍ രംഗത്ത്. പാര്‍ലമെന്റില്‍ തരൂര്‍ അവതരിപ്പിച്ച ബില്‍ അവതരാനുമതി നല്‍കാതെ സര്‍ക്കാര്‍ തള്ളുകയായിരുന്നു.
അയര്‍ലന്‍ഡിലും, ലോകത്തിലെ വിവിധ രാജ്യങ്ങളിലും സ്വവര്‍ഗ ലൈംഗികത നിയമമാക്കിയതിനു പിന്നാലെയാണ്് ഇന്ത്യന്‍ പാര്‍ലമെന്റിന്റെ പിന്‍തുണ തേടി ശശി തരൂര്‍ ബില്‍ അവതരിപ്പിച്ചത്. എന്നാല്‍, ബില്‍ അവതരിപ്പിക്കാന്‍ അംഗീകാരം നല്‍കാന്‍ പാര്‍ലെന്റ് തയ്യാറായില്ല.
എം.പിമാര്‍ സ്വന്തംനിലക്ക് മുന്നോട്ടുവെക്കുന്ന നിയമസഭാദേദഗതിക്കും സഭയുടെ അവതരണാനുമതി വേണം. അവതരിപ്പിച്ചശേഷം ചര്‍ച്ച ചെയ്ത് ഭൂരിപക്ഷപിന്തുണയോടെ പാസാക്കുമ്പോള്‍ മാത്രമേ ബില്‍ പ്രാബല്യത്തില്‍ വരൂ. ബില്ലിന്റെ അവതരണവേളയില്‍തന്നെ തള്ളപ്പെടുന്നത് സഭയില്‍ അപൂര്‍വമാണ്. സഭയില്‍ ഹാജരുണ്ടായിരുന്ന 96 പേരില്‍ 71 പേര്‍ അവതരണത്തെ എതിര്‍ത്തപ്പോള്‍ 24 പേര്‍ പിന്തുണച്ചു. ഒരാള്‍ വിട്ടുനിന്നു. സ്വവര്‍ഗലൈംഗികത കുറ്റകരമായി കാണുന്ന ഐ.പി.സി 377ാം വകുപ്പ് എടുത്തുകളയുന്നതായിരുന്നു തരൂരിന്റെ സ്വകാര്യ ബില്‍. കടുത്ത അസഹിഷ്ണുതയില്‍ അദ്ഭുതം തോന്നുന്നുവെന്നും സ്വവര്‍ഗലൈംഗികത നിയമവിധേയമാക്കാനുള്ള ശ്രമം തുടരുമെന്നും തരൂര്‍ ട്വിറ്ററില്‍ പറഞ്ഞു. നേരത്തേ ഡല്‍ഹി ഹൈകോടതി 377ാം വകുപ്പ് റദ്ദാക്കി സ്വവര്‍ഗ ലൈംഗികത നിയമവിധേയമാക്കിയിരുന്നു.

Top