ശശികല നടരാജനെ എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി:ജയലളിതയ്ക്ക് നൊബേല്‍ പുരസ്‌കാരവും ഭാരതരത്‌നയും നല്‍കണം: എ.ഐ.എ.ഡി.എം.കെ പാസാക്കിയ അഞ്ച് പ്രമേയങ്ങള്‍

ചെന്നൈ: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ സഹായി ശശികല നടരാജനെ എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയായി പാര്‍ട്ടി നിയമിച്ചു. ഇന്ന് ചേര്‍ന്ന അണ്ണാ ഡി.എം.കെ എക്സിക്യൂട്ടിവ്-ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് പാര്‍ട്ടിയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി ശശികലയെ തെരഞ്ഞെടുത്തത്. യോഗത്തില്‍ ഇതുസംബന്ധിച്ച പ്രമേയം പാസാക്കി.പാര്‍ട്ടി ഭരണഘടനാ ഭേദഗതിക്ക് ജനറല്‍ കൗണ്‍സിലില്‍ അംഗീകാരം വാങ്ങുന്നത് വരെ താല്‍ക്കാലിക നിയമനമാണ് ശശികലയുടേത്. ജയലളിതക്ക് ഭാരതരത്ന പുരസ്കാരം, മാഗ്സസെ അവാര്‍ഡ്, സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം നല്‍കണം, ജയലളിതയുടെ പിറന്നാള്‍ ദിവസം ദേശീയ കര്‍ഷക ദിനമായി പ്രഖ്യാപിക്കണം എന്നതുള്‍പ്പെടെയുള്ള 14 പ്രമേയങ്ങളും ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പാസാക്കി.

ചെന്നൈ വാനഗരത്തില്‍ ശ്രീ വരു വെങ്കടാചലപതി കല്യാണമണ്ഡപത്തില്‍ രാവിലെ 9.30നാണ് യോഗം തുടങ്ങിയത്. പാര്‍ട്ടി പ്രസിഡീയം ചെയര്‍മാന്‍ ഇ. മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. 280 എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളും 2,770 ജനറല്‍ കൗണ്‍സില്‍ അംഗങ്ങളും പങ്കെടുത്തു.  ജയലളിതക്ക് ആദരാഞ്ജലികൾ അർപ്പിച്ചാണ് യോഗം ആരംഭിച്ചത്.തുടർന്ന് പുതിയ ജനറൽ സെക്രട്ടറിയുടെ കാര്യത്തിൽ പെട്ടെന്ന് തന്നെ തീരുമാനമെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശശികലയുടെ പേരില്‍ നാമനിര്‍ദേശപത്രികകള്‍ അണ്ണാ ഡി.എം.കെ ആസ്ഥാനത്ത് നല്‍കിയിരുന്നു. ‘ചിന്നമ്മ’യെ സ്വാഗതംചെയ്ത് പാര്‍ട്ടി നേതാക്കളുടെ പത്രപരസ്യങ്ങളും സജീവമായിരുന്നു. എന്നാല്‍, നേതൃപാടവവും ജനസ്വാധീനവും തെളിയിക്കപ്പെടാത്ത സ്ഥിതിക്ക് അല്‍പംകൂടി കാത്തിരിക്കണമെന്നാണ് ഒരു വിഭാഗത്തിന്‍െറ അഭിപ്രായം.

Top