ചെന്നൈ: അനൂകൂല വിധിയുണ്ടാകുമെന്ന് കാത്തിരുന്ന ശശികല വിധി കേട്ടതോടെ പൊട്ടിക്കരഞ്ഞു . കൂവത്തൂരില്‍ എംഎല്‍എമാര്‍ക്കൊപ്പം ഉണ്ടായിരുന്ന ചിന്നമ്മ വിധി അറിഞ്ഞയുടന്‍ പൊട്ടിക്കരയുകയായിരുന്നു. അനധികൃത സ്വത്ത് സമ്പാദനകേസില്‍ നാല് വര്‍ഷം തടവ് ശിക്ഷയും 10 കോടി രൂപയുമാണ് സുപ്രീം കോടതി വിധിച്ചത്. ജയലളിതയേയും ശശികലയേയും കുറ്റവിമുക്തരാക്കിയ കര്‍ണാടക ഹൈക്കോടതി വിധി റദ്ദ് ചെയ്ത സുപ്രീം കോടതി വിചാരണ കോടതി ഉത്തരവ് ശരിവെക്കുകയായിരുന്നു.
അതേസമയം വിധി വന്നതോടെ പനീര്‍ശെല്‍വം ക്യാമ്പില്‍ ആഹ്ലാദപ്രകടനം തുടങ്ങി. ശശികല ശിക്ഷിക്കപ്പെട്ടതോടെ തമിഴ്നാട് രക്ഷപ്പെട്ടുവെന്നാണ് പനീര്‍ശെല്‍വത്തിന്റെ പ്രതികരണം. കൂവത്തൂരില്‍ എംഎല്‍എമാര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞാണ് വിധി ചിന്നമ്മ ശ്രവിച്ചത്. കീഴടങ്ങാന്‍ കൂടുതല്‍സാവകാശം തേടാനും ശശികല ഒരുങ്ങുന്നുണ്ട്. ശശികല ജയിലിലേക്ക് എന്ന വാര്‍ത്ത വന്നതോടെ കൂവത്തൂരിലെ ശശികല അനുകൂലികള്‍ക്ക് ഇടയില്‍ ബഹളം തുടങ്ങി. കൂവത്തൂരില്‍ തങ്ങുന്ന ശശികല തന്റെ അനുയായിയെ പിന്തുണക്കണമെന്ന് എംഎല്‍എമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എംഎല്‍എമാരെ തടങ്കലില്‍ പാര്‍പ്പിച്ചുവെന്ന് ആരോപണം ഉയര്‍ന്ന കൂവത്തൂര്‍ റിസോര്‍ട്ടിലേക്ക് വന്‍ പൊലീസ് സന്നാഹമെത്തി. പ്രദേശത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നു. തമിഴ്നാട് രാഷ്ട്രീയത്തെ ആഴ്ചകളോളം ഉദ്വേഗത്തില്‍ നിലനിര്‍ത്തിയ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയ്ക്ക് കനത്ത തിരിച്ചടി നല്‍കിയാണ് സുപ്രീംകോടതി വിധി. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശശികല കുറ്റക്കാരിയാണെന്നും ശിക്ഷ അനുഭവിക്കണമെന്നുമാണ് വിചാരണക്കോടതിയുടെ വിധി ശരിവച്ചുകൊണ്ട് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് വിധിച്ചത്.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിതയും ശശികലയും കുറ്റക്കാരല്ലെന്ന കര്‍ണാടക ഹൈക്കോടതി വിധി സുപ്രീംകോടതി അസാധുവാക്കുകയും ചെയ്തു. ജയലളിത ഉള്‍പ്പെടെയുള്ള നാലുപ്രതികളെയും കുറ്റക്കാരെന്ന് കണ്ടെത്തി നാലുവര്‍ഷത്തേക്കായിരുന്നു വിചാരണ കോടതി ശിക്ഷ വിധിച്ചത്. ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ശശികല അടക്കമുള്ളവരെ നാലുവര്‍ഷത്തേക്ക് ശിക്ഷിച്ച വിധി സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു