അ​ധി​കാ​രം കൊ​തി​ച്ച ചി​ന്ന​മ്മ അ​ഴി​ക്കു​ള്ളി​ല്‍..ചതിയും വഞ്ചനയും പ്രതിസന്ധിയും അതിജീവിച്ച് തിരിച്ചെത്തുമെന്ന് ചിന്നമ്മയുടെ ശപഥം

ബംഗളൂരു: അനധികൃത സ്വത്തു സന്പാദന കേസില്‍ തടവുശിക്ഷയ്ക്കു വിധിയ്ക്കപ്പെട്ട അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികല ബംഗളൂരു പരപ്പന അഗ്രഹാര കോടതിയിലെത്തി കീഴടങ്ങി. പരപ്പന അഗ്രഹാര ജയില്‍ വളപ്പില്‍ താത്കാലിക കോടതി ചേര്‍ന്നാണ് ശശികലയ്ക്ക് കീഴടങ്ങാന്‍ സാഹചര്യം ഒരുക്കിയത്. ജയിലില്‍ വനികള്‍ക്കുള്ള ബ്ലോക്കിലായിരിക്കും ശശികലയെ പാര്‍പ്പിക്കുക. ഇവിടെ ഇവര്‍ക്ക് പ്രത്യേക പരിഗണ ഉണ്ടായിരിക്കില്ലെന്നാണ് അറിയുന്നത്.

ചെന്നൈ മറീന ബീച്ചിലെ ജയലളിതയുടെ ശവകുടീരത്തില്‍ എത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ശശികല ബംഗളൂരുവിലേക്കു പുറപ്പെട്ടത്. ചെന്നൈയില്‍നിന്നും റോഡ് മാര്‍ഗമാണ് ശശികല ബംഗളൂരുവിലെത്തിയത്. കീഴടങ്ങുന്നതിന് കൂടുതല്‍ സമയം നല്‍കണമെന്ന ശശികലയുടെ അഭിഭാഷകന്‍റെ അപേക്ഷ സുപ്രീം കോടതി നിരസിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്നുതന്നെ അവര്‍ കീഴടങ്ങാന്‍ തീരുമാനിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശശികലയോടൊപ്പം നാത്തൂന്‍ ജെ. ഇളവരശിയും കോടതിയില്‍ കീഴടങ്ങി. കേസില്‍ സഹോദരപുത്രന്‍ വി.എന്‍. സുധാകരനേയും ഇളവരശിയേയും കോടതി ശിക്ഷിച്ചിരുന്നു. സുധാകരന്‍ വ്യാഴാഴ്ച മാത്രമേ കീഴടങ്ങൂ. സുധാകരനും ഇളവരശിക്കും നാലു വര്‍ഷം വീതം തടവും പത്തുകോടി രൂപ വീതം പിഴയുമാണ് ശിക്ഷ. ജയലളിത അന്തരിച്ചതിനാല്‍ അവര്‍ക്കു ശിക്ഷയില്ല.

അവിഹിത സ്വത്തുസന്പാദന കേസില്‍ ശശികലയ്ക്കു നാലുവര്‍ഷം തടവാണ് കോടതി വിധിച്ചിരുന്നത്. പത്തുകോടി രൂപ പിഴയും അടയ്ക്കണം. നേരത്തേ ആറുമാസം തടവില്‍ കിടന്നതിനാല്‍ മൂന്നര വര്‍ഷം തടവനുഭവിച്ചാല്‍ മതി. അഴിമതിക്കേസില്‍ ശശികലയെയും കൂട്ടുപ്രതികളെയും വെറുതേ വിട്ട ഹൈക്കോട തിവിധി റദ്ദാക്കി വിചാരണക്കോടതി വിധി സുപ്രീം കോടതി പുനഃസ്ഥാപിക്കുകയായിരുന്നു.

Top