ശശികല ജയിലിന് പുറത്തിറങ്ങിയത് ഷോപ്പിംഗിന് മാത്രമല്ല

അണ്ണാ ഡിഎംകെ ലയനവും എംഎല്‍എമാരുടെ കൂറുമാറ്റവുമൊക്കെയായി തമിഴ്‌നാട് രാഷ്ട്രീയം കവടിക്കളമായി മാറിയിരിക്കുകയാണ്.

അഴിയെണ്ണുകയാണ് എങ്കിലും ചിന്നമ്മ എന്ന വികെ ശശികല ഇപ്പോഴും തന്റെ തന്ത്രങ്ങള്‍ നടപ്പാക്കുന്നുണ്ട് തമിഴ്‌നാട് രാഷ്ട്രീയത്തില്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരപ്പന അഗ്രഹാര ജയിലില്‍ നിന്നും ശശികല പുറത്ത് പോയി വരുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. എന്തിനാണ് ശശികല പുറത്ത് പോയത് എന്നറിഞ്ഞാല്‍ അതിശയിച്ച് പോകും.

ശശികല ജയിലില്‍ സുഖജീവിതം നയിക്കുന്നതായുള്ള റിപ്പോര്‍ട്ട് പുറത്ത് വിട്ടത് കര്‍ണാടക ഡിഐജി രൂപ ആയിരുന്നു.

പരപ്പന അഗ്രഹാര ജയിലില്‍ നടത്തിയ സന്ദര്‍ശനത്തിന് ഇതിന് തെളിവായിട്ടുള്ള വീഡിയോകള്‍ അടക്കം രൂപ ശേഖരിക്കുകയും ചെയ്തിരുന്നു.

പുറത്ത് വന്ന വീഡിയോയില്‍ സല്‍വാര്‍ ധരിച്ച ശശികലയും ബന്ധു ഇളവരശിയും ജയിലില്‍ നിന്നും പുറത്ത് പോയി തിരികെ വരുന്നത് വ്യക്തമായി കാണാവുന്നതാണ്.

ഇരുവരുടേയും കൈകളില്‍ കവറുകളും കാണാവുന്നതാണ്.

ഷോപ്പിംഗ് നടത്താന്‍ വേണ്ടി മാത്രമല്ല ശശികലയുടെ പുറത്ത് പോക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പരപ്പന അഗ്രഹാര ജയിലിന് സമീപത്തുള്ള ഹൊസൂര്‍ എംഎല്‍എയുടെ വീട്ടില്‍ ശശികല സന്ദര്‍ശനം നടത്തിയതായുള്ള ഞെട്ടിക്കുന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്.

കര്‍ണാടക അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഡിഐജി രൂപയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ശശികല എംഎല്‍എയെ കാണാന്‍ പോയ ദൃശ്യങ്ങള്‍ സിസിടിവികളില്‍ പതിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജയില്‍ കവാടത്തിന് മുന്നിലേയും, ഒന്നാം ഗേറ്റിനും രണ്ടാം ഗേറ്റിനും ഇടയിലെ സിസിടിവി ക്യാമറകളില്‍ ശശികലയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുള്ളതായി ഡിഐജി അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് മുന്നില്‍ വ്യക്തമാക്കി.

ജയിലില്‍ ക്ലാസ് വണ്‍ തടവുകാരിയുടെ സൗകര്യങ്ങളാണ് ശശികലയ്ക്ക്.

പരപ്പന ജയിലില്‍ തടവുകാര്‍ സെല്ലുകളില്‍ തിങ്ങിപ്പാര്‍ക്കുമ്പോള്‍ ശശികലയ്ക്ക് വേണ്ടി 5 സെല്ലുകളാണ് ഒഴിച്ചിട്ടിരിക്കുന്നത്. ശശികലയുടെ വസ്ത്രങ്ങള്‍ സൂക്ഷിക്കാനും ഭക്ഷണമുണ്ടാക്കാനും കിടക്കാനും ഒക്കെയായി നല്‍കിയിരിക്കുകയാണ് ഈ അഞ്ച് സെല്ലുകള്‍ എന്ന് രൂപ കണ്ടെത്തിയിരുന്നു.

ജയിലില്‍ ബാരിക്കേഡ് ഉപയോഗിച്ച് 150 അടി നീളത്തില്‍ ശശിലകയ്ക്ക് വേണ്ടി അടച്ച് കെട്ടിയ പ്രത്യേക ഇടനാഴിയുണ്ടായിരുന്നുവെന്നും രൂപ വെളിപ്പെടുത്തിയിരുന്നു.

ഇത്തരത്തില്‍ 74 തെളിവുകളാണ് അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് രൂപ നല്‍കിയത്.

മുന്‍ ജയില്‍ ഡിഐജി സത്യനാരായണ റാവുവാണ് ശശികലയ്ക്ക് അനധികൃതമായി സൗകര്യങ്ങള്‍ ചെയ്ത് നല്‍കിയതെന്നും രൂപ ആരോപിക്കുന്നു.

ഇതിനായി കോടികള്‍ കൈപ്പററിയെന്നും ആരോപണമുണ്ട്. ഇതേ തുടര്‍ന്നാണ് കര്‍ണാടക സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

Top