ചെന്നൈ: രണ്ടുപതിറ്റാണ്ടിനപ്പുറത്തേയ്ക്ക് ഈ അഴിമതികേസ് നീണ്ടുപോയത് തമിഴ്‌നാടിന്റെ അതിവൈകാരികമായ ഇടപെടലിന്റെ ദുരന്തത്തെ മുന്‍ നിര്‍ത്തിയായിരുന്നോ എന്ന് ചിന്തിച്ചാല്‍ അത്ഭുതപെടാനില്ല. ജയലളിതയെ ശിക്ഷിച്ച് കൊണ്ട് ആദ്യവിധിവന്നതോടെ നൂറ്കണക്കിന് പേരാണ് ആത്മഹൂതിയുമായി തെരുവിലിറങ്ങിയത്.
16 പേരാണ് ആത്മഹത്യ ചെയ്തത്. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ബാംഗ്ലൂരിലെ പ്രത്യേക കോടതി ജയലളിതയ്ക്ക് ജയില്‍ ശിക്ഷ വിധിച്ചതിനെ തുടര്‍ന്നായിരുന്നു അണികള്‍ ആത്മഹത്യ ചെയ്തത്. ഒട്ടേറെ പേര്‍ക്ക് പൊലീസുമായുണ്ടായ അക്രമ സംഭവങ്ങള്‍ക്കിടയിലും ആത്മഹത്യാ ശ്രമത്തിനിടയിലും പരിക്കുപറ്റി. പിന്നീട് കര്‍ണാടക ഹൈക്കോടതി വിധി അസാധുവാക്കി, പിന്നാലെ കര്‍ണാടക സുപ്രീം കോടതിയേും സമീപിച്ചു അവിടെയും വിധി വരാന്‍ ജയലളിതയുടെ വിയോഗം വരെ കാത്തിരിക്കേണ്ടിവന്നു.
193 പേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയില്‍ കഴിയുകയാണ്. പലരും ഗുരുതരമായ പൊള്ളലേറ്റും ചികിത്സയിലായി. നൂറിലധികം പേര്‍ ജയലളിതയുടെ ശിക്ഷയറിഞ്ഞ് ഹൃദയാഘാതം മൂലം മരിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തനിക്കുവേണ്ടി പ്രാണന്‍ വെടിയാനും തയ്യാറായവരുടെ കുടുംബങ്ങളുടെ കാര്യമാണ് ജയലളിത ജയിലില്‍ നിന്നും പുറത്തുവന്നയുടന്‍ പരിഹരിക്കാന്‍ ശ്രമിച്ചതും. എന്നാല്‍, ഇത്രയും വൈകാരിക പ്രകടനങ്ങൊന്നും പക്ഷെ ഇപ്പോഴില്ല എന്നതാണ് ശ്രദ്ദേയം മറിച്ച് പലയിടങ്ങളിലു ആഹ്‌ളാദ പ്രകടനങ്ങളും നടക്കുന്നു.
അതിവൈകാരികതയുടെ വേലിയേറ്റം എല്ലാക്കാലത്തും പല ഘട്ടങ്ങളില്‍ തമിഴ്നാട്ടില്‍ ഉണ്ടായിട്ടുണ്ട്. നേതാക്കന്മാര്‍ പലപ്പോഴും ദൈവതുല്യരായി കാണുന്ന ദ്രാവിഡ ജനതയാണ് തമിഴ്നാട്ടിലേത്. അതുകൊണ്ട് തന്നെ ഇത്തരം വന്മരങ്ങള്‍ കടപുഴകുമ്പോള്‍ വലിയ പ്രതിഫലനങ്ങള്‍ തന്നെ അതിന് ഉണ്ടാകാറുണ്ട്. നേതാക്കന്മാര്‍ക്ക് വേണ്ടി ജീവന്‍ അര്‍പ്പക്കുന്ന വിധത്തിലാണ് തമിഴരുടെ വികാര പ്രകടനങ്ങള്‍ പലപ്പോഴും. ജയലളിതയെ മുമ്പ് അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിച്ചപ്പോള്‍ തമിഴ്നാട്ടില്‍ വലിയ തോതില്‍ പ്രക്ഷോഭങ്ങള്‍ ഉണ്ടായിരുന്നു. അന്ന് ആഴ്ച്ചകളോളമാണ് തമിഴ്നാട് സ്തംഭിച്ചത്. എന്നാല്‍, അമ്മയ്ക്ക് ശേഷം ചിന്നമ്മയാകാന്‍ തുനിഞ്ഞിറങ്ങിയ ശശികലയ്ക്ക് സുപ്രീംകോടതി വിധിയോടെ കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. എന്നാല്‍, ഇത്തവണ തമിഴ്നാട് ജനതയുടെ പ്രതികരണം നേരെ തിരിച്ചാണ്. ജയലളിതയുടെ എല്ലാമെല്ലാമായിരുന്നു ശശികല എങ്കിലും അവരെ ഒരു ഘട്ടത്തിലും അധികാരത്തിലേക്ക് കൊണ്ടുവന്നിരുന്നില്ല. അതുകൊണ്ട് തന്നെ ഇപ്പോള്‍ തമിഴ് ജനതയുടെ വികാര പ്രകടനങ്ങള്‍ മറ്റൊരു വിധത്തിലാണ്.
എപ്പോഴും ജയലളിതയുടെ നിഴലായി നടന്ന ശശികലയെ തമിഴ് ജനതയ്ക്ക് അത്രയ വിശ്വാസമില്ലെന്ന തെളിവാണ് തമിഴ് ജനതയുടെ വൈകാരിക പ്രകടനവും. ശശികലയ്ക്ക് വേണ്ടി എംഎല്‍എമാര്‍ ഉണ്ടെങ്കിലും ജനങ്ങള്‍ ഒപ്പമില്ല. ഒ പനീര്‍ശെല്‍വത്തിനൊപ്പമാണ് ആളുകള്‍ എന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍. ശശികലയ്ക്കെതിരെ തിരിഞ്ഞതോടെ തന്നെ ഒപിഎസ് തമിഴ് ജനതയുടെ സ്റ്റാറായി കഴിഞ്ഞിരുന്നു. ഇതിന്റെ അനുരണനങ്ങള്‍ സോഷ്യല്‍ മീഡിയയിലും ഉണ്ടായി. പല പ്രമുഖ മാദ്ധ്യമങ്ങളും നടത്തിയ ഓണ്‍ലൈന്‍ പോളിംഗില്‍ ഒ പനീര്‍ശെല്‍വത്തിനായിരുന്നു പിന്തുണ വലിയ തോതില്‍ ലഭിച്ചത്.
ശശികലയെ തുറന്നെതിര്‍ക്കുന്നതു വരെ നവമാദ്ധ്യമങ്ങളില്‍ എന്നും പരിഹാസ കഥാപാത്രമായിരുന്നു ഒ പനീര്‍ശെല്‍വം. ‘നട്ടെല്ലിത്താവന്‍’ എന്നാണ് തെളിഞ്ഞും ഒളിഞ്ഞും ആളുകള്‍ വിമര്‍ശിച്ചിരുന്നത്. എന്നാല്‍ ചിന്നമ്മക്കെതിരെ പടപൊരുതാന്‍ ഉറപ്പിച്ച് രംഗത്തിറങ്ങിയതോടെ ഒപിഎസ് തലൈവറായി മാറി. സോഷ്യല്‍ മീഡിയയില്‍ ഇള്‍ ശരിക്കും കബാലി ഡാ ഇഫക്റ്റില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ഒപിഎസ്.
66കാരനായ ഒപിഎസിനെ തലൈവറെന്നും നായകനെന്നുമാണ് പലരും വിശേഷിപ്പിക്കുന്നത്. ഇത് മൂന്നാം തവണയാണ് പനീര്‍സെല്‍വം തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതും രാജിവെക്കുന്നതും. തലൈവിയുടെ അസാന്നിധ്യത്തില്‍ കാവല്‍ മുഖ്യമന്ത്രിയായിരുന്ന ഒപിഎസ്സിനോട് തമിഴകത്തിന്റെ സ്ഥിരം കാവലനാകണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ആവശ്യം ഒപിഎസിനെ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ നായക കഥാപാത്രങ്ങളിലും ചിലര്‍ എത്തിച്ചിരിക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്ത് പനീര്‍ശെല്‍വം തുടരണമെന്ന് ആവശ്യപ്പെട്ട് ക്യാംപെയിനും ആരംഭിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലെ ഈ പ്രതികരണങ്ങളില്‍ നിന്നു തന്നെ വ്യക്തമാകുന്നത് തമിഴ്നാടിന്റെ മനസാണ്. അത് ശശികലയ്ക്ക് എതിരാണ്.