ചെന്നൈ:തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ തോഴി ശശികലയെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഡിഎംകെ പോഷക സംഘടനയായ ‘ജയലളിത പേരവൈ’ പ്രമേയം പാസാക്കി.ജയയുടെ മണ്ഡലമായിരുന്ന ആർ.കെ. നഗറിൽനിന്ന് ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയം റവന്യു മന്ത്രിയും ‘പേരവൈ’ സംസ്ഥാന സെക്രട്ടറിയുമായ ആർ.ബി.ഉദയകുമാർ പോയസ് ഗാർഡനിൽ പോയി ശശികലയ്ക്കു കൈമാറി.
പാർട്ടി പ്രസീഡിയം ചെയർമാൻ ഇ.മധുസൂദനൻ, മന്ത്രിമാരായ കാടാമ്പൂർ രാജു, സേവൂർ എസ്.രാമചന്ദ്രൻ തുടങ്ങിയവരും പാർട്ടി പ്രസീഡിയം ചെയർമാൻ ഇ.മധുസൂദനൻ, മന്ത്രിമാരായ കാടാമ്പൂർ രാജു, സേവൂർ എസ്.രാമചന്ദ്രൻ തുടങ്ങിയവരും മറീനയിലുളള ജയലളിതയുടെ അന്ത്യവിശ്രമ സ്ഥലത്തു ചേർന്ന യോഗത്തിലാണു സംഘടന പ്രമേയം പാസാക്കിയത്.മുഖ്യമന്ത്രി ഒ.പനീർസെൽവം, ലോക്സഭാ ഡപ്യൂട്ടി സ്പീക്കർ എം.തമ്പിദുരൈ തുടങ്ങിയവരും പാർട്ടി നേതൃത്വം ഏറ്റെടുക്കാൻ ശശികലയോട് അഭ്യർഥിച്ചിരുന്നു.
എന്നാൽ നേരത്തെ, മുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനവും ജയലളിത തന്നെയാണു വഹിച്ചിരുന്നത്. മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്നു പരസ്യമായി ആവശ്യപ്പെട്ടിരുന്നില്ല.എംജിആറിന്റെ കാലത്തും ഇങ്ങനെ തന്നെയായിരുന്നു.ഇപ്പോൾ അണ്ണാ ഡിഎംകെ നേതൃത്വം ഏറ്റെടുക്കാൻ ഒരുങ്ങുന്ന ശശികലയും ഇൗ പാത പിന്തുടരുമോയെന്നാണ് തമിഴകം ഉറ്റുനോക്കുന്നത്.