ശമ്പളം വാങ്ങി പ്രസംഗിച്ചു നടന്ന ശശികല ടീച്ചറെ പാഠം പഠിപ്പിച്ച് സര്‍ക്കാര്‍; അവധിയില്‍ പ്രവേശിച്ച് തടിയൂരി

സര്‍ക്കാര്‍ ശമ്പളം വാങ്ങി പ്രസംഗിച്ചു നടക്കുന്നു എന്ന പരാതി ശശികല ടീച്ചര്‍ക്കെതിരെ ഉയര്‍ന്നിരുന്നു. സ്‌കൂളിലെത്തി ഒപ്പിട്ട ശേഷം ക്ലാസ്സില്‍ കയറി കുട്ടികളെ പഠിപ്പിക്കാതെ വീട്ടിലോ സംഘടനാ പ്രവര്‍ത്തനത്തിലോ പോകുന്ന ടീച്ചറെ പറ്റി കഴിഞ്ഞ മാസം 24 നാണു പരാതി ലഭിച്ചത് പിറ്റേന്ന് മുതല്‍ ശശികല ടീച്ചര്‍ അവധിയില്‍ പ്രവേശിച്ചു. ആഴ്ചയില്‍ ഒരിക്കല്‍ സ്‌ക്കൂളിലെത്തി എല്ലാ ദിവസത്തെയും ഒപ്പിട്ട് ജോലിയൊന്നും ചെയ്യാതെയാണ് ടീച്ചര്‍ എഴുപതിനായിരം രൂപ ശമ്പളം വാങ്ങുന്നതെന്നായിരുന്നു പരാതി. ഈ പരാതിക്ക് ശേഷമുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് ടീച്ചര്‍ അവധിയില്‍ പ്രവേശിക്കുകയായിരുന്നു.

എഴുപതിനായിരം രൂപയാണ് ടീച്ചറുടെ മാസ ശമ്പളം, വെറുതെ വന്ന് ഒപ്പിട്ട് വീട്ടിലോ രാഷ്ട്രീയ പ്രവര്‍ത്തനത്തിനോ പോകുന്നത് എങ്ങിനെ അനുവദിക്കും..? കുട്ടികള്‍ മൂന്നുതവണ പരാതി കൊടുത്തിട്ടും അവഗണിച്ചു. വല്ലപ്പുഴ സ്‌കൂളില്‍ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടായിട്ടും ടീച്ചറുടെ പാക്കിസ്ഥാന്‍ പരാമര്‍ശത്തില്‍ സ്‌കൂള്‍ സ്തംഭിച്ചപ്പോഴും വിദ്യാഭ്യാസ വകുപ്പില്‍നിന്ന് ആരും തിരിഞ്ഞു നോക്കിയില്ല’
ശശികല ടീച്ചറെ പറ്റി രക്ഷിതാക്കളും കുട്ടികളും നിരന്തരം പറഞ്ഞു കൊണ്ടിരുന്ന പരാതിയായിരുന്നു ഇത്. മന്ത്രി സി. രവീന്ദ്രനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു.സ്‌കൂളിലെ വിദ്യാര്‍ത്ഥികളില്‍ നിന്നു തന്നെ അന്വേഷണം തുടങ്ങിയപ്പോള്‍ ശശികല ടീച്ചര്‍ അവധിയെടുക്കാന്‍ നിര്‍ബന്ധിതയായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന വല്ലപ്പുഴയെ പാക്കിസ്ഥാനാക്കി ഉപമിച്ച വിവാദം കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഉണ്ടായത്. പ്രസംഗിച്ചതില്‍ മാപ്പു പറയണമെന്ന ആവശ്യം സ്‌കൂളിലും നാട്ടിലും ഉയര്‍ന്നു. ഡി വൈ എഫ് ഐയും ജനകീയ സമിതിയുമൊക്കെ രംഗത്തു വന്നു. മാപ്പു പറയില്ലെന്ന് ടീച്ചറും നിലപാട് എടുത്തതോടെ വല്ലപ്പുഴയില്‍ ദിവസങ്ങളോളം സംഘര്‍ഷാവസ്ഥയായി. കുട്ടികള്‍ ക്ലാസ്സുകള്‍ ബഹിഷ്‌കരിച്ച് പഠിപ്പു മുടക്കുകയും ചെയ്തു. തുടര്‍ന്നു നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ ശശികല ടീച്ചര്‍ ഹാജരായി വിശദീകരണം നല്‍കിയതോടെയാണു പ്രശ്നം അവസാനിച്ചത്. എന്നാല്‍ അതിനു ശേഷം സ്‌കൂളില്‍ വന്നെങ്കിലും അവര്‍ ക്ലാസ്സില്‍ കയറിയില്ല. സ്ഥിരമായി ഒപ്പിട്ടു മുങ്ങാന്‍ തുടങ്ങി. നേരത്തേയും ഒപ്പിട്ടു ക്ലാസ്സില്‍ കയറാതെ പോകുമായിരുന്നെങ്കിലും ഇടയ്‌ക്കൊക്കെ ക്ലാസ്സില്‍ കയറുകയും സ്‌കൂളിന്റെ മറ്റു കാര്യങ്ങള്‍ നോക്കുകയും ചെയ്തിരുന്നു.

സ്ഥിരമായി ക്ലാസ്സില്‍ കയറാത്തതിനെ കുറിച്ച് മറ്റ് അദ്ധ്യാപകരും രക്ഷിതാക്കളും ചോദിച്ചപ്പോള്‍ താന്‍ ഇനി ക്ലാസ്സില്‍ കയറി പഠിപ്പിക്കില്ലെന്നും അവരുടെ മക്കളെ താന്‍ പഠിപ്പിക്കേണ്ടെന്നു പറഞ്ഞാണു നാട്ടുകാര്‍ സമരം ചെയ്തത് എന്നുമായിരുന്നു ടീച്ചറുടെ ന്യായം. എന്നാല്‍ ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്നതില്‍ ഒരു ഔചിത്യക്കുറവും അവര്‍ക്കുണ്ടായില്ല. അതേ സമയം വല്ലപ്പുഴ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ഒരു പ്രധാന അദ്ധ്യാപകന്‍ വര്‍ഷങ്ങളായി ഇല്ല. മാനേജരും ഇല്ലാത്ത സ്ഥിതിയാണ്. പ്രധാന അദ്ധ്യാപകനാകാന്‍ യോഗ്യതയുള്ള അദ്ധ്യാപകരുണ്ടായിട്ടും ബി.എഡ് പോലും ഇല്ലാത്ത ഒരു ലീഗ് നേതാവാണ് ഈ അധികാരം കൈക്കലാക്കിയിരിക്കുന്നതെന്ന് ആരോപണം ഉണ്ട്.

Top