കണ്ണൂര്‍: കെസി ജോസഫിനെ മാറ്റി ഇരിക്കൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ കരുക്കള്‍ നീക്കിയ സതീശന്‍ പാച്ചേനി ഒടുവില്‍ ഐ ഗ്രൂപ്പിലെത്തി. വര്‍ഷങ്ങളായി ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന സതീശന്‍ പാച്ചേനി മാസങ്ങള്‍ക്ക് മുമ്പാണ് എ ഗ്രൂപ്പില്‍ നിന്ന് ചാടി സുധീരനൊപ്പം കൂടിയത്. സുധീരന്റെ ഉറപ്പില്‍ ഇരിക്കൂര്‍ സീറ്റ് പ്രതീക്ഷിച്ച സതിശന്‍ പാച്ചേനിക്ക് ആ പ്രതീക്ഷ നഷ്ടപ്പെട്ടപ്പോഴാണ് ഐ ഗ്രൂപ്പിനൊപ്പം കൂടി കണ്ണൂര്‍ സീറ്റ് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നതെന്നാണ് സൂചന
സുധീരന്‍ നിര്‍ദ്ദേശിക്കുന്ന പേര് ഏത് വിധേനെയും വെട്ടുമെന്ന് ഉമ്മന്‍ ചാണ്ടി ഉറപ്പിച്ചപ്പോഴാണ് ഗത്യന്തരമില്ലാതെ ഐ ഗ്രൂപ്പിലേക്ക് സതീശന്‍ ചുവടുമാറിയത്. ഐ ഗ്രൂപ്പിലെത്തിയോടെ കണ്ണൂര്‍ ഡിസിസി സതീശന്‍ പാച്ചേനിക്ക് കണ്ണൂര്‍ സീറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തതു. കെസി ജോസഫിനെ മാറ്റുന്ന ഒഴിവിലേക്ക് സതീശന്‍ പാച്ചേനിയുടെ പേര് നിര്‍ദ്ദേശിച്ചത് സുധീരനായിരുന്നു. പാച്ചേനിയെ എന്ത് വിലകൊടുത്തും മത്സരിപ്പിക്കുമെന്ന പിടിവാശിയില്‍ കെപിസിസി അധ്യക്ഷന്‍ ഉറച്ചുനിന്നപ്പോള്‍ പാച്ചേനിയെ മത്സരിപ്പിക്കില്ലെന്ന നിലപാടില്‍ മുഖ്യമന്ത്രിയും കടുപ്പിച്ചു. ഇതോടെ ഇരിക്കൂര്‍ നഷ്ടപ്പെടുന്ന് കാര്യത്തില്‍ തീരുമാനമായി.
പിന്നെ എപി അബ്ദുല്ലകുട്ടിയുടെ സിറ്റിങ് സീറ്റായ കണ്ണൂരില്‍ മത്സരിപ്പിക്കണമെന്നാവശ്യവുമായി ഐ ഗ്രൂപ്പിലെത്തി. അബ്ദുല്ലക്കുട്ടിയുടെ കാര്യത്തില്‍ എ ഐസിസി എടുക്കുന്ന തീരുമാന അനുസരിച്ചായിരിക്കും സ്ഥാനാര്‍ത്ഥി പ്രഖ്യാപിക്കുക ഈ സഹാചര്യത്തിലാണ് സതീശന്‍ പാച്ചേനി ഐ ഗ്രൂപ്പില്‍ അഭയം തേടിയതെന്നാണ് സൂചന. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന സതീശന്‍ പാച്ചേനി കണ്‍സ്യൂമര്‍ ഫെഡ് അഴിമതിയുമായുണ്ടായ വിവാദത്തിലാണ് എ ഗ്രൂപ്പില്‍ നിന്ന് തെറ്റി സൂധീരപക്ഷത്ത് നിലയുറപ്പിച്ചത്.