രാഷ്ട്രപതിയായി രാജ്യം അദ്വാനിയെയാണ് ആഗ്രഹിക്കുന്നത്’–ശത്രുഘ്‌നന്‍ സിന്‍ഹ

ന്യൂഡല്‍ഹി:രാഷ്ട്രപതിയായി എല്‍കെ അദ്വാനി തന്നെ വേണമെന്ന് വീണ്ടും ആവശ്യപ്പെട്ട് നേതൃത്വത്തോട് ഇടഞ്ഞു നില്‍ക്കുന്ന ബിജെപി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ. ആ സ്ഥാനത്തേക്ക് ഏറ്റവും യോജിക്കുന്നത് അദ്വാനിയാണെന്നും അദ്ദേഹത്തിന് അതിനുള്ള ശാരീരികക്ഷമതയുണ്ടെന്നും ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞു. അദ്വാനിക്ക് ഭരണഘടനയുടെ വിവിധ തലങ്ങളെ കുറിച്ച് മനസ്സിലാക്കാനുള്ള ശേഷിയുള്ളയാളാണ്. ശരിയായ സമയത്ത് ശരിയായ തീരുമാനമെടുക്കാനുള്ള കഴിവുണ്ട്. ആര്‍ക്കും അദ്ദേഹത്തെ സ്വാധീനിക്കാനാവില്ല. രാജ്യത്തെ ബഹുഭൂരിപക്ഷം അതാണ് ആഗ്രഹിക്കുന്നതെന്നും ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞു.

ആ സ്ഥാനത്തേക്ക് ഏറ്റവും യോജിക്കുന്നത് അദ്വാനിയാണെന്നും അദ്ദേഹത്തിന് അതിനുള്ള ശാരീരികക്ഷമതയുണ്ടെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.അദ്വാനിക്ക് ഭരണഘടനയുടെ വിവിധ തലങ്ങളെ കുറിച്ച് മനസ്സിലാക്കാനുള്ള ശേഷിയുള്ളയാളാണ്. ശരിയായ സമയത്ത് ശരിയായ തീരുമാനമെടുക്കാനുള്ള കഴിവുണ്ട്. ആര്‍ക്കും അദ്ദേഹത്തെ സ്വാധീനിക്കാനാവില്ല. രാജ്യത്തെ ബഹുഭൂരിപക്ഷം അതാണ് ആഗ്രഹിക്കുന്നതെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.യോജിച്ച തീരുമാനത്തിലൂടെ പൊതുവായി രാഷ്ച്രപതിയെ തെരഞ്ഞെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതിന് വേണ്ടി മൂന്നംഗ ബിെജപി സംഘം കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ സന്ദര്‍ശിക്കുന്ന സമയത്തായിരുന്നു ശത്രുഘ്‌നന്‍ സിന്‍ഹയുടെ പ്രതികരണം വന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top