അരവിന്ദ് സ്വാമിയുടെ നായികയാവന്‍ താനില്ലെന്ന് തൃഷ; ലോട്ടറിയടിച്ചത് ഷംനകാസിമിന്

അരവിന്ദ് സ്വാമിയുടെ നായികവാകന്‍ തൃഷയില്ലെന്ന് റിപ്പോര്‍ട്ട്. ഫോട്ടോ ഷൂട്ട് വരെ പൂര്‍ത്തിയാക്കിയ ചതുരംഗ വേട്ടെ എന്ന ചിത്രത്തില്‍ നിന്നാണ് തൃഷ പിന്‍മാറിയതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്. അതേ സമയം തൃഷയുടെ ഒഴിവിലേയ്ക്ക് അവസരം ലഭിച്ചിരിക്കുന്നത് മലയാളി താരമായ ഷംനകാസിമിനാണ്…

തന്റെ പ്രിയതാരത്തോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതിന്റെ ത്രില്ലിലാണ് ഷംന. ചതുരംഗവേട്ട എന്ന ചിത്രത്തില്‍ അരവിന്ദ സ്വാമിയുടെ ഭാര്യാ വേഷത്തിനായാണ് തൃഷ കരാര്‍ ഒപ്പിട്ടത്. ആദ്യ ഘട്ടത്തിലെ ഫോട്ടോ ഷൂട്ടിനും താരം സഹകരിച്ചിരുന്നു. തുടര്‍ന്നാണ് ചിത്രത്തില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചത്. അരവിന്ദ സ്വാമിയെപ്പോലെ ഒരു രണ്ടാം തരം നടന്റെ നായികയായാല്‍ അത് തന്റെ തുടര്‍ന്നുള്ള കരിയറിന് ദോഷം ചെയ്യുമെന്നാണ് തൃഷ പറഞ്ഞിരിക്കുന്ന ന്യായം. മനോബാലയാണ് ചതുരംഗവേട്ടയുടെ സംവിധായകന്‍. തൃഷയുടെ പിന്മാറ്റത്തെക്കുറിച്ചോ അതിനു നിരത്തിയ ന്യായത്തെക്കുറിച്ചോ പ്രതികരിക്കാന്‍ മനോബാലയും അരവിന്ദ സ്വാമിയും തയാറായിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കമല്‍ഹാസന്‍, വിക്രം, അജിത്, വിജയ് തുടങ്ങി മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ച തനിക്ക് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ നായികയാകണമെന്നാണ് തൃഷ പറയുന്നത്. എന്നാല്‍, ഒരുകാലത്ത് തമിഴ് സിനിമാ ലോകത്തെ റൊമാന്റിക് ഹീറോയായിരുന്ന അരവിന്ദ സ്വാമി തിരിച്ചുവരവില്‍ വില്ലന്‍ വേഷങ്ങളാണ് കൂടുതലും സ്വീകരിച്ചത്. ജയം രവി നായകനായ തനി ഒരുവനിലെ വില്ലന്‍ കഥാപാത്രത്തിലൂടെ നിരവധി പുരസ്‌കാരങ്ങളും അരവിന്ദ സ്വാമിയെ തേടിയെത്തിയിരുന്നു. അത്തരമൊരു നടന്റെ നായികാപദവി ഉപേക്ഷിക്കാന്‍ തൃഷ കണ്ടെത്തിയ ന്യായത്തില്‍ പലര്‍ക്കും സംശയമുണ്ട്. തൃഷയുടെ പിന്മാറ്റം സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴി തെളിയിച്ചിട്ടുണ്ട്.

എന്നാല്‍ തെലുങ്കിലും കന്നഡയിലും തിരക്കേറുന്ന ഷംനയ്ക്ക് തമിഴില്‍ തിളങ്ങാനുള്ള അവസരമാണ് ചതുരംഗ വേട്ടയിലൂടെ തുറന്നുകിട്ടിയിരിക്കുന്നത്. ശ്രീനിവാസ റെഡിയുടെ നായികയായി ഷംന അഭിനയിച്ച ജയമോ നിശ്ചയമോ റാവു; എന്ന ചിത്രം
തെലുങ്കില്‍ സൂപ്പര്‍ ഹിറ്റായി ഓടുകയാണ്. ഇതോടൊപ്പം ഇന്ത്യന്‍ സിനിമയിലെ നിത്യവസന്തമായ രേഖയുടെ കൂടെയും ഷംന അഭിനയിക്കുന്നുണ്ട്. മൂന്ന് തലമുറകളുടെ കഥപറയുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരിയില്‍ ആരംഭിക്കും.

Top