മോഹന്‍ലാലും ശ്രീനിവാസനും സത്യന്‍അന്തികാടും വീണ്ടും ഒന്നിക്കുന്നു

മലയാള സിനിമയിലെ ഏറ്റവും മികച്ച കൂട്ട്‌കെട്ടാണ് സത്യന്‍അന്തികാട് ശ്രീനിവാസന്‍ മോഹല്‍ലാല്‍ ടീമിന്റേത്. സന്ദേശം സിനിമയുടെ 25ാം വാര്‍ഷികത്തില്‍ ഈ കൂട്ട്‌കെട്ട് വീണ്ടുമൊരുമിക്കുന്നുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

മലയാളിയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കയ്യടിപ്പിച്ചും ഒരു പിടി ചിത്രങ്ങളൊരുക്കിയ സത്യന്‍ അന്തിക്കാട് -ശ്രീനിവാസന്‍ കൂട്ടുകെട്ട് വീണ്ടുമെത്തുമെന്നാണ് ഉറപ്പായിരിക്കുന്നത്. അടുത്ത വര്‍ഷം ശ്രീനിവാസന്റെ തിരക്കഥയില്‍ സിനിമ ഒരുക്കുമെന്ന് സത്യന്‍ അന്തിക്കാട് വെളിപ്പെടുത്തി. രാഷ്ട്രീയ ആക്ഷേപ ഹാസ്യസ്വഭാവമുള്ള സിനിമയില്‍ മോഹന്‍ലാലിനെയാണ് നായകനായി പരിഗണിക്കുന്നതെന്നും സത്യന്‍ അന്തിക്കാട് വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാടോടിക്കാറ്റ് സീരീസിലെ നാലാം ഭാഗത്തിനായി ശ്രീനിവാസനും സത്യന്‍ അന്തിക്കാടും മോഹന്‍ലാലും വീണ്ടും ഒരുമിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഈ ആലോചന താല്‍ക്കാലികമായി ഉപേക്ഷിച്ചതായി പിന്നീട് സത്യന്‍ അന്തിക്കാട് തന്നെ അറിയിച്ചു. സന്മനസുള്ളവര്‍ക്ക് സെക്കന്‍ഡ് സ്ട്രീറ്റ്, ടിപി ബാലഗോപാലന്‍ എംഎ, നാടോടിക്കാറ്റ്, വരവേല്‍പ്പ് എന്നിവയാണ് സത്യന്‍-ശ്രീനിവാസന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ പ്രധാന ചിത്രങ്ങള്‍.

2002ല്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിനായാണ് സത്യനും ശ്രീനിയും അവസാനമായി ഒരുമിച്ചത്. എന്നും എപ്പോഴും ആണ് മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒടുവില്‍ ഒരുക്കിയ ചിത്രം.ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ജോമോന്റെ സുവിശേഷങ്ങള്‍ ആണ് സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രം. 1989ല്‍ പുറത്തിറങ്ങിയ വരവേല്‍പ്പിലാണ് സത്യന്‍-ശ്രീനി-ലാല്‍ കൂട്ടുകെട്ട് ഒടുവിലായി ഒരുമിച്ചത്.

Top