റിയാദ്: ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര ചരക്കുകടത്ത് തടയുമെന്ന് ഇറാന്‍ ഭീഷണി ഉയർത്തി .ജലാതിര്‍ത്തിയില്‍ ഇറാന്‍ നടത്തുന്ന നീക്കങ്ങള്‍ മേഖലയെ കൂടുതല്‍ സംഘര്‍ഷഭരിതമാക്കുകയാണ് . ഇറാനിതെരെ അമേരിക്ക ഉപരോധം ശക്തമാക്കിയതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണം. ഇതിനുള്ള തിരിച്ചടിയായി ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര ചരക്കുകടത്ത് തടയുമെന്ന് ഇറാന്‍ ഭീഷണി മുഴക്കി. അങ്ങനെ സംഭവിച്ചാല്‍ ഇറാനെതിരെ സൈനിക നടപടിയുണ്ടാകുമെന്ന് സൗദി തിരിച്ചടിച്ചു. അതിനിടെ, ഇറാന്‍ ഭരണകൂടത്തെ തകര്‍ക്കാന്‍ നീക്കം നടത്തിയ 10 വിദേശ ചാരന്‍മാരെ ഇറാന്‍ പോലീസ് പിടികൂടി. ഇറാന്റെ പിന്തുണയുള്ള യമനിലെ ഹൂത്തികള്‍ സംഘര്‍ഷ സാഹചര്യം മുതലെടുത്ത് സൗദിയിലേക്ക് മിസൈല്‍ ആക്രമണം നടത്തുകയും ചെയ്തു. ഗള്‍ഫ് മേഖലയില്‍ അശാന്തി നിറയുന്ന വാര്‍ത്തകളാണ് വരുന്നത്.
ഇറാന്‍ ഭരണകൂടത്തെ തകര്‍ക്കാന്‍ നീക്കം നടത്തിയ 10 വിദേശ ചാരന്‍മാരെ ഇറാന്‍ പോലീസ് പിടികൂടി. ഇറാന്റെ പിന്തുണയുള്ള യമനിലെ ഹൂത്തികള്‍ സംഘര്‍ഷ സാഹചര്യം മുതലെടുത്ത് സൗദിയിലേക്ക് മിസൈല്‍ ആക്രമണം നടത്തുകയും ചെയ്തു. ഗള്‍ഫ് മേഖലയില്‍ അശാന്തി നിറയുന്ന വാര്‍ത്തകളാണ് വരുന്നത്. ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് അമേരിക്ക ഏകപക്ഷീമായി പിന്‍മാറിയതു മുതലാണ് പ്രശ്‌നങ്ങളുടെ തുടക്കം. കരാറില്‍ നിന്ന് പിന്‍മാറുക മാത്രമല്ല, ഇറാനെതിരെ ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തു പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മറ്റു രാജ്യങ്ങള്‍ അമേരിക്കക്കൊപ്പം നില്‍ക്കണമെന്നും ആവശ്യപ്പെട്ടു.
ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് അമേരിക്ക ഏകപക്ഷീമായി പിന്‍മാറിയതു മുതലാണ് പ്രശ്‌നങ്ങളുടെ തുടക്കം. കരാറില്‍ നിന്ന് പിന്‍മാറുക മാത്രമല്ല, ഇറാനെതിരെ ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തു പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മറ്റു രാജ്യങ്ങള്‍ അമേരിക്കക്കൊപ്പം നില്‍ക്കണമെന്നും ആവശ്യപ്പെട്ടു. ആറ് രാജ്യങ്ങളാണ് ഇറാനുമായി ആണവ കരാറുണ്ടാക്കിയിരുന്നത്. ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിലെ അഞ്ച് രാജ്യങ്ങളും ജര്‍മനിയും അടങ്ങുന്ന വന്‍ ശക്തി രാജ്യങ്ങളുമായിട്ടായിരുന്നു ഇറാന്റെ കരാര്‍. എന്നാല്‍ അമേരിക്ക മാത്രമാണിപ്പോള്‍ കരാറില്‍ നിന്ന് പിന്‍മാറിയിരിക്കുന്നത്.
യൂറോപ്യന്‍ രാജ്യങ്ങള്‍ ഇറാനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അവര്‍ കാര്യമായെടുത്തിട്ടില്ല. ഈ സാഹചര്യത്തില്‍ ഇറാന്‍ അമേരിക്കക്കെതിരെ യുഎന്‍ കോടതിയില്‍ പരാതപ്പെടാന്‍ തീരുമാനിച്ചിട്ടുണ്ട്. തുടര്‍ന്നാണ് നടപടി ശക്തമാക്കുമെന്ന് അമേരിക്ക വ്യക്തമാക്കിയത്.
തിരിച്ചടി നല്‍കുമെന്ന് ഇറാന്‍
അമേരിക്ക ഉപരോധം ശക്തിപ്പെടുത്തിയാല്‍ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. മധ്യധരണ്യാഴിയിലെ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കുകടത്ത് തടയുമെന്നാണ് ഇറാന്റെ ഭീഷണി. ലോകത്തെ കപ്പല്‍ ചരക്കുകടത്തിന്റെ പ്രധാന മാര്‍ഗമാണ് ഹോര്‍മുസ് കടലിടുക്ക്.
ഹോര്‍മുസ് കടലിടുക്ക് തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ഇറാന്‍ അവകാശപ്പെടാറുണ്ട്. എന്നാല്‍ മേഖലയില്‍ അമേരിക്കന്‍ സൈന്യത്തിന്റെ പടക്കപ്പലുകള്‍ നിരീക്ഷണം നടത്തുക പതിവാണ്. ഹോര്‍മുസ് കടലിടുക്കില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഇറാന്‍ സൈനിക മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് ബഗീരി വ്യക്തമാക്കി. ഉപരോധം ശക്തമാക്കണമെന്ന് സൗദി ഇതിന് മറുപടിയുമായി സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രി അബ്ദുല്‍ ജുബൈര്‍ രംഗത്തുവന്നു. ഇറാനെതിരെ കൂടുതല്‍ ഉപരോധം ചുമത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉപരോധം ശക്തമാക്കാന്‍ വേണ്ട എല്ലാ കുറ്റങ്ങളും ഇറാന്‍ ചെയ്യുന്നുണ്ടെന്നും സൗദി വിദേശകാര്യമന്ത്രി അഭിപ്രായപ്പെട്ടു.
സൈനിക നടപടി വരും ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുമെന്നാണ് ഇറാന്റെ ഭീഷണി. ഇതിനെതിരെ സൗദി ഊര്‍ജകാര്യ വകുപ്പിനെ ഉപദേഷ്ടാവ് രംഗത്തുവന്നു. ഇറാന്‍ ചരക്കുപാത അടച്ചാല്‍ സൈനിക നടപടിയുണ്ടാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഐക്യരാഷ്ട്ര സഭ ഇക്കാര്യത്തില്‍ ഉചിതമായ നടപടിയെടുക്കുമെന്നും സൗദി ഉപദേഷ്ടാവ് പറഞ്ഞു. ഇറാനില്‍ ചാരന്‍മാരുടെ കൂട്ട അറസ്റ്റ് സംഘര്‍ഷ സാഹചര്യം നിലനില്‍ക്കവെയാണ് ഇറാനില്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് കൂട്ട അറസ്റ്റുണ്ടായിരിക്കുന്നത്. പത്ത് വിദേശ ചാരന്‍മാരെ പിടികൂടിയെന്നാണ് ഇറാന്‍ രഹസ്യാന്വേഷണ വകുപ്പ് മന്ത്രി മഹ്മൂദ് അല്‍ആവി അറിയിച്ചത്. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നുഴഞ്ഞുകയറി പ്രവര്‍ത്തിക്കുകയായിരുന്നുവത്രെ പത്ത് പേര്‍. ഇരട്ട പൗരത്വമുള്ളവര്‍ എന്നാല്‍ ചാരന്‍മാരുടെ അറസ്റ്റ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇറാന്‍ പുറത്തുവിട്ടില്ല. ഏത് രാജ്യത്തിന് വേണ്ടിയാണ് ഇവര്‍ പ്രവര്‍ത്തിച്ചതെന്നോ എവിടെ വച്ചാണ് ഇവരെ പിടികൂടിയതെന്നോ ഒന്നും വ്യക്തമല്ല. എന്നാല്‍ ഇരട്ട പൗരത്വമുള്ളവരാണ് അറസ്റ്റിലായിട്ടുള്ളത് എന്ന് മാത്രമാണ് ഇറാന്‍ മന്ത്രി ഇത്തരം ചോദ്യങ്ങളോടുള്ള പ്രതികരണമായി പറഞ്ഞത്.
അമേരിക്കയിലും ചാരന്‍മാരുടെ അറസ്റ്റ് അമേരിക്കയില്‍ കഴിഞ്ഞദിവസം ഇറാന്‍ പൗരന്‍മാരെ ചാരപ്രവര്‍ത്തനം നടത്തിയതിന് അറസ്റ്റ് ചെയ്തിരുന്നു. കാലഫോര്‍ണിയയില്‍ വച്ചായിരുന്നു അറസ്റ്റ്. അമേരിക്കയുടെയും ഇറാന്റെയും പൗരത്വമുള്ളവരെയാണ് പിടികൂടിയിരുന്നത്. തൊട്ടുപിന്നാലെയാണ് ഇറാനില്‍ പത്ത് പേരെ വിദേശരാജ്യത്തിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് പിടികൂടിയത്. മുതലെടുത്ത് ഹൂത്തികള്‍ മേഖലയില്‍ ആരോപണങ്ങളും ഭീഷണികളും നിലനില്‍ക്കവെയാണ് യമനിലെ ഹൂത്തികള്‍ ആക്രമണം ശക്തമാക്കിയിരിക്കുന്നത്. ഇറാന്റെ പിന്തുണയുള്ള യമനിലെ ഷിയാ സായുധ സംഘമാണ് ഹൂത്തികള്‍. ഇവര്‍ക്ക് ഇറാനാണ് ആയുധം നല്‍കുന്നതെന്ന് അമേരിക്കയും സൗദിയും ആരോപിക്കുന്നു. നജ്‌റാനിലേക്ക് മിസൈലുകള്‍ സൗദിയിലെ നജ്‌റാനിലേക്കാണ് ഹൂത്തികള്‍ മിസൈല്‍ തൊടുത്തുവിട്ടത്. ബദര്‍ ഒന്ന് ഗണത്തില്‍പ്പെട്ട മിസൈല്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. സൗദിയുടെ സൈനിക ക്യാമ്പ് ആക്രമിച്ചുവെന്നാണ് ഇവരുടെ വാദം. എന്നാല്‍ സൗദി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞദിവസം നജ്‌റാനിലേക്ക് വന്ന മിസൈലുകള്‍ സൗദിയുടെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തിരുന്നു.