ദുബായ്: തീവ്രവാദികള്‍ക്ക് സഹായം നല്‍കിയ ആരോപണത്തില്‍ ഖത്തിറിനെ ഒറ്റപ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍. അതേ സമയം അമേരിക്കയുമായി നടത്തിയ ഗൂഢാലോചനയാണ് ഇതിനുപിന്നിലെന്ന തെളിയിക്കുന്ന രേഖകള്‍ ഖത്തര്‍ പുറത്ത് വിട്ടു.
ഭീകരര്‍ക്ക് സഹായം നല്‍കുന്നുവെന്ന് ആരോപിച്ച് ഖത്തറുമായുള്ള നയതന്ത്രബന്ധം സൗദി അറേബ്യയടക്കമുള്ള നാലു രാജ്യങ്ങള്‍ അവസാനിപ്പിച്ചു. സൗദിക്കുപുറമെ യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നിവരാണ് ബന്ധം ഉപേക്ഷിച്ചത്.
ഖത്തറിലെ എംബസികളടച്ച രാജ്യങ്ങള്‍, തങ്ങളുടെ ജീവനക്കാരെ ഇവിടെനിന്നു പിന്‍വലിക്കുമെന്നും വ്യക്തമാക്കി. ഗള്‍ഫ് മേഖലയിലെ സുരക്ഷ ഖത്തര്‍ അസ്ഥിരമാക്കിയെന്ന് യുഎഇ പറഞ്ഞു. യെമനില്‍ പോരാട്ടം നടത്തുന്ന സഖ്യസേനയില്‍നിന്ന് ഖത്തറിനെ ഒഴിവാക്കിയതായി സൗദിയും വ്യക്തമാക്കി.
ഖത്തറിലേക്കുള്ള വ്യോമ നാവിക ഗതാഗതസംവിധാനങ്ങള്‍ അവസാനിപ്പിക്കുകയാണെന്നും നാലു രാജ്യങ്ങളും പറഞ്ഞു. ഗതാഗതം അവസാനിപ്പിക്കുന്നത് ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസിനെയും ഗുരുതരമായി ബാധിക്കും. അതേസമയം, ഇക്കാര്യത്തില്‍ ഖത്തറിന്റെ പ്രതികരണം ഇതുവരെയും എത്തിയിട്ടില്ല. ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചെന്നും അവരുമായുള്ള വ്യോമ, നാവിക ബന്ധങ്ങള്‍ റദ്ദാക്കിയെന്നും ബഹ്‌റൈന്‍ ഇന്ന് രാവിലെ പ്രഖ്യാപിച്ചു. ഖത്തര്‍ പൗരന്മാര്‍ക്ക് രാജ്യം വിട്ട് പോകാന്‍ 14 ദിവസം നല്‍കിയതായും ബഹ്‌റൈന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഖത്തര്‍ ഭീകരവാദത്തെ സഹായിക്കുന്നുവെന്നും ബഹ്‌റൈനില്‍ ആഭ്യന്തര ഇടപെടല്‍ നടത്തിയെന്നും ആരോപിച്ചാണ് നടപടി. ബഹ്‌റൈന് പിന്നാലെ സൗദി അറേബ്യയും ഖത്തറുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. യെമനില്‍ ഹൂദി വിമതര്‍ക്കെതിരെ സൗദിയുടെ നേതൃത്വത്തില്‍ നടത്തുന്ന സൈനിക നടപടികളില്‍ നിന്ന് ഖത്തറിനെ ഒഴിവാക്കി. അല്‍-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് എന്നിയടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകളെ ഖത്തര്‍ പിന്തുണക്കുന്നുവെന്നാണ് ഗള്‍ഫ് രാജ്യങ്ങള്‍ ആരോപിക്കുന്നത്.
കൂടാതെ ഈജിപ്തും യുഎഇയും ഖത്തറുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിക്കുന്നതായി പ്രസ്താവനകളിറക്കിയിട്ടുണ്ട്. എമിറേറ്റ്സിലുള്ള ഖത്തര്‍ പൗരന്മാര്‍ക്ക് രാജ്യം വിട്ട് പോകാന്‍ 48 മണിക്കൂര്‍ സമയം അനുവദിച്ചു. കൂടാതെ ഈജിപ്തും യുഎഇയും ഖത്തറുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിക്കുന്നതായി പ്രസ്താവനകളിറക്കിയിട്ടുണ്ട്. എമിറേറ്റ്സിലുള്ള ഖത്തര്‍ പൗരന്മാര്‍ക്ക് രാജ്യം വിട്ട് പോകാന്‍ 48 മണിക്കൂര്‍ സമയം അനുവദിച്ചു. അതേ സമയം മറ്റു ജിസിസി രാജ്യങ്ങളായ ഒമാന്‍, കുവൈത്ത് എന്നിവര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.
2022ലെ ലോകകപ്പിന് വേദിയായി തിരഞ്ഞെടുത്തിരിക്കുന്നത് ഖത്തറിനെയാണ്. അതുകൊണ്ട് തന്നെ ലോകകപ്പിനായി മുന്നൊരുക്കങ്ങളെയും ബാധിക്കും. അതേസമയം നയതന്ത്രബന്ധങ്ങളെ വിച്ഛേദിച്ചത് മലയാളികളെ ബാധിക്കുമോ എന്ന ആശങ്കയും ശക്തമാണ്. പ്രത്യക്ഷത്തില്‍ ബാധിക്കില്ലെന്നാണ് വിലയിരുത്തലെങ്കിലും തൊഴിലവസരങ്ങളെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഖത്തറില്‍ ജോലി ചെയ്യുന്നത്.