ലോകത്തിലെ ഏറ്റവും വലിയ കോടീശ്വന്‍ എന്ന പദവി അലങ്കരിച്ചിരുന്ന വ്യക്തി അന്തരിച്ചു; അനേകം സ്ത്രീകളുമായി ആര്‍ഭാട ജീവിതം; ആയുധ വ്യാപാരം തൊഴില്‍

ലണ്ടനില്‍ ഇന്നലെ അന്തരിച്ച സൗദി വംശജനായ ആയുധ ഇടപാടുകാരന്‍ അഡ്‌നാന്‍ ഖഷോഗി ആഢംബര ജീവിത്തിന്റെ പ്രതീകം. ഒരിക്കല്‍ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി ഇദ്ദേഹത്തിനായിരുന്നു. ഇദ്ദേഹത്തെക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതാണ്. ആര്‍ഭാട ജീവിത്തിന്റെയും സുഖലോലുപതകളുടെയും പര്യായമായിരുന്നു അഡ്‌നാന്‍ ഖഷോഗി.

രണ്ട് ഭാര്യമാര്‍ക്ക് പുറമെ 11 ഔദ്യോഗിക വെപ്പാട്ടിമാരായിരുന്നു ഇദ്ദേഹത്തിനുണ്ടായിരുന്നത്. ഇതിന് പുറമെ വേശ്യകളോടൊപ്പം നൈറ്റ് പാര്‍ട്ടികളുമായി സുഖലോലുപതയുടെ അങ്ങേയറ്റം വരെ സഞ്ചരിച്ച ധനാഢ്യനുമാണ് ഇദ്ദേഹം. 1970കളില്‍ തന്റെ പ്രൗഢിയുടെ ഉത്തുംഗതയിലെത്തിയ കാലത്ത് അഡ്‌നാന്റെ മൊത്തം ആസ്തി 2.4 ബില്യണ്‍ പൗണ്ടായിരുന്നു. അന്ന് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനുമായിരുന്നു ഇദ്ദേഹം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു കാലത്ത് ഏറ്റവും വലിയ ആയുധവ്യാപാരിയായിരുന്നു ഇദ്ദേഹം. ആയുധഇടപാടുകളില്‍ ലോകമാകമാനമുള്ള ഗവണ്‍മെന്റുകള്‍, ആയുധ നിര്‍മ്മാതാക്കള്‍, പ്രൈവറ്റ് ക്ലൈന്റുകള്‍ തുടങ്ങിവയര്‍ക്കിടില്‍ നിലകൊണ്ട് അതികായനായിരുന്നു അഡ്‌നാന്‍.തന്റെ എതിരാളികള്‍ രഹസ്യമായി ബിസിനസ് നടത്തിയിരുന്നപ്പോള്‍ ദിവസങ്ങളോളം നീളുന്ന ഷാംപയിന്‍ , കാവിയര്‍ പാര്‍ട്ടികളിലൂടെയായിരുന്നു ഇദ്ദേഹം ഡീലുകള്‍ നടത്തിയിരുന്നത്. നിരവധി ഹോളിവുഡ് സ്റ്റാറുകളുമായും മറ്റ് പ്രമുഖരുമായും അടുത്ത ബന്ധമുണ്ടായിരുന്ന ആളായിരുന്നു അഡ്‌നാന്‍. സ്റ്റാന്‍ഫോര്‍ഡില്‍ നിന്നും പഠിച്ചിറങ്ങിയ ഈ ബിസിനസ് മാഗ്‌നറ്റ് അഭിനേത്രിയായ ലിസ് ടെയ്‌ലര്‍ക്ക് വേണ്ടി ഒരിക്കല്‍ ഇസ്താംബുളില്‍ വച്ച് ഒരു ഗംഭീരന്‍ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. ഇവിടെ പാര്‍ട്ടി കൊഴുപ്പിക്കാനായി വിശ്രുതമായ റോക്ക്ബാന്‍ഡ് ക്യൂനിനെയായിരുന്നു അദ്ദേഹം ഹയര്‍ ചെയ്തിരുന്നത്.

തന്റെ പ്രൗഢകാലത്ത് അഡ്‌നാന്‍ 150,000 പൗണ്ട് വരെ ചെലവഴിച്ച ദിവസങ്ങളുണ്ടായിരുന്നുവത്രെ. ആയുധ ഇടപാടിന് നിരോധനമുള്ള കാലത്ത് അമേരിക്കന്‍ ഗവണ്‍മെന്റിന് വേണ്ടി ഇറാനിലേക്ക് രഹസ്യമായി ആയുധ ഇടപാട് നടത്തിയതിന്റെ പേരില്‍ അഡ്‌നാന്‍ പുലിവാല് പിടിച്ചിരുന്നു. റൊണാള്‍ഡ് റെയ്ഗന്റെ ഭരണകാലത്തായിരുന്നു ഇത്. 1987ല്‍ ഈ തട്ടിപ്പ് വെളിച്ചത്ത് വന്നതിനെ തുടര്‍ന്ന് റെയ്ഗന്‍ മാപ്പ് പറഞ്ഞിരുന്നു. സൗദിരാജാവിന്റെ പഴ്‌സണല്‍ഡോക്ടറായ മുഹമ്മദ് ഖാഷോഗിയുടെ പുത്രനായിട്ടായി മെക്കയിലായിരുന്നു അഡ്‌നാന്റെ ജനനം. ഇംഗ്ലീഷ് യുവതിയായ സാന്ദ്ര ഡാലിയെയെ അവരുടെ 20ാം വയസില്‍ അഡ്‌നാന്‍ വിവാഹം ചെയ്തു. തുടര്‍ന്ന് സാന്ദ്ര, സോറയ എന്ന പേരില്‍ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തു. ഇവര്‍ക്ക് അഞ്ച് മക്കളുണ്ട്. തുടര്‍ന്ന് ഇവര്‍ വേര്‍പിരിയുകയായിരുന്നു.

Top