സമര്‍ബദാവിയടക്കമുള്ള ആക്ടിവിസ്റ്റുകളെ ജയിലിലടച്ച നടപടി വിമര്‍ശിച്ചുകൊണ്ട് കാനഡ ട്വീറ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് 24 മണിക്കൂറിനകം രാജ്യം വിടാന്‍ കനേഡിയന്‍ അംബാസഡറോട് സൗദി ആവശ്യപ്പെട്ടത്. കാനഡയിലുള്ള തങ്ങളുടെ അംബാസഡറെ സൗദി തിരിച്ചുവിളിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള എല്ലാ പുതിയ വ്യാപാര ബന്ധങ്ങളും മരവിപ്പിക്കുകയും ചെയ്തിരുന്നു.
നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയ സൗദി നടപടിയില്‍ ആശങ്കയുണ്ടെന്നും എന്നാല്‍ ലോകത്ത് എല്ലായിടത്തുമുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നിലകൊള്ളുമെന്നും സൗദി നടപടിയോട് കാനഡയുടെ വിദേശകാര്യ മന്ത്രി ക്രിസറ്റിയ ഫ്രീലാന്‍ഡ് പ്രതികരിച്ചിരുന്നു.
വുമണ്‍ ആക്ടിവിസ്റ്റുകളടക്കം മെയ് 15 മുതല്‍ 15 പേരെ സൗദി അന്യായമായി തടങ്കലില്‍വെച്ചതായി ചൊവ്വാഴ്ച യു.എന്‍ പറഞ്ഞിരുന്നു. എട്ടുപേരെ വിട്ടയക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും മറ്റുള്ളവര്‍ എവിടെയാണന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടുകളൊന്നുമില്ല.
സര്‍ക്കാര്‍ ചെലവിലോ സ്വന്തം ചെലവിലോ പഠിക്കുന്നവര്‍ ഇനി കാനഡയില്‍ തുടരേണ്ടതില്ല എന്നാണ് സൗദി പറയുന്നത് . ഈ വര്‍ഷത്തിനുള്ളില്‍ തന്നെ അവര്‍ എല്ലാ കാര്യങ്ങളും അവസാനിപ്പിക്കണം. അടുത്ത ഒരു മാസത്തിനുള്ളില്‍ തന്നെ നാട്ടില്‍ തിരിച്ചെത്തണമെന്ന് സൗദി നിര്‍ദേശിച്ചിട്ടുണ്ട്. കാനഡയിലേക്കുള്ള വിമാനങ്ങള്‍ റദാക്കിയതിന് പിന്നാലെയാണ് ഈ തീരുമാനങ്ങള്‍ സൗദി എടുത്തത്. അതേസമയം കാനഡയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും സൗദി അവസാനിപ്പിച്ചിട്ടുണ്ട്. കാനഡയിലെ അംബാസഡറെ സൗദി തിരിച്ചുവിളിക്കുകയും ചെയ്തു.
കാനഡയെ സംബന്ധിച്ച് ഏറ്റവും വലിയ ആഘാതമാണ് സൗദി വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക്. ദീര്‍ഘകാല വിദ്യാഭ്യാസത്തിനായി കാനഡയില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ വളരെ കൂടുതലാണ്. ആദ്യ ആറു പത്ത് രാജ്യങ്ങളില്‍ ആറാം സ്ഥാനത്താണ് സൗദി. 11650 വിദ്യാര്‍ത്ഥികള്‍ കാനഡയില്‍ പഠിക്കുന്നുണ്ടെന്നാണ് 2015ലെ കണക്ക്. 35000 ഡോളറിലധികം ഒരാള്‍ വര്‍ഷത്തില്‍ ഇവിടെ ചെലവഴിക്കുന്നുണ്ട്. ഇതിന് പുറമേ ഹ്രസ്വകാല കോഴ്‌സുകള്‍ക്കായി 5622 വിദ്യാര്‍ത്ഥികളും സൗദിയിലെത്തുന്നുണ്ട്. ആഴ്ച്ചയില്‍ 900 ഡോളര്‍ വെച്ചാണ് ഇവര്‍ ചെലവഴിക്കുന്നത്. ഇവര്‍ പോകുന്നത് സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്നതിന് തുല്യമാണ്.