സൗദി എന്‍ജിനീയര്‍ ഇന്ത്യന്‍ തൊഴിലാളിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്

മക്ക : ഇന്ത്യൻ തൊഴിലാളിയെ സൗദി എൻജിനീയർ ക്രൂരമായി മർദ്ദിക്കുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നു. രണ്ടു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ തൊഴിലാളിയെ അതിക്രൂരമായി മർദ്ദിക്കുന്നുണ്ട്. തന്നെ അടിക്കരുതേ എന്നു യുവാവ് യാചിക്കുമ്പോൾ ഒരു ദയയുമില്ലാതെ മർദ്ദനം തുടരുന്നതും വിഡിയോയിൽ കാണാം.

 

ഗൾഫ് രാജ്യങ്ങളിൽ ജോലി തേടിപ്പോകുന്ന ഇന്ത്യക്കാരുടെ ദയനീയ സ്ഥിതി പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. എന്നാൽ അധികൃതർ പലപ്പോഴും കണ്ണടയ്ക്കുകയാണ് പതിവ്. ദാരിദ്ര്യത്തിൽ നിന്നും രക്ഷപ്പെടാനായി കടൽ കടക്കുന്ന തൊഴിലാളികൾക്ക് അവിടെ ചെന്നാൽ നേരിടേണ്ടി വരുന്നതെന്താണെന്ന് ഈ വിഡിയോയിൽ നിന്നും വ്യക്തം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top