റിയാദ്:ഗള്‍ഫിലെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത . സൗദി അറേബ്യയില്‍ പ്രവാസികള്‍ക്ക് സ്ഥിര താമസത്തിന് അനുമതി നല്‍കാന്‍ നിയമം വരുന്ന സന്തോഷ വാര്-ത്തയാണ് പുറത്തു വരുന്നത് . ഉപ കിരിടീവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് ഇക്കാര്യം വ്യക്തമാക്കി കഴിഞ്ഞു. എണ്ണവിലത്തകര്‍ച്ച പരിഹരിക്കാന്‍ എണ്ണേതര വരുമാന മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിന്റെ ഭാഗമായാണ് നടപടി. അമേരിക്കയിലുള്ളത് പോലെ പ്രവാസികള്‍ക്ക് സ്ഥിര താമസത്തിന് ഗ്രീന്‍ കാര്‍ഡ് കൊണ്ടുവരാനാണ് നീക്കം.
പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബര്‍ഗിന് അനുവദിച്ച അഭിമുഖത്തിലാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രവാസികള്‍ക്ക് സ്ഥിര താമസത്തിന് അനുമതി നല്‍കുന്നതിനെ കുറിച്ച് നിലപാട് വ്യക്തമാക്കിയത്. രാജ്യത്തെ ജനസംഖ്യയുടെ ബഹുഭീരിഭാഗം വരുന്ന പ്രവാസികളെ ലക്ഷ്യമിട്ട് യുഎസ് ഗ്രീന്‍ കാര്‍ഡ് സിസ്റ്റത്തിന് സമാനമായ പദ്ധതിയാണ് ആലോചിക്കുന്നത്. എന്നാല്‍ ഇതേ കുറിച്ച് കൂടുതല്‍ വ്യക്തത വരുത്താന്‍ അദ്ദേഹം തയ്യാറായില്ല.
ഗ്രീന്‍ കാര്‍ഡ് മോഡല്‍ പദ്ധതിക്ക് പുറമെ തൊഴിലുടമകള്‍ക്ക് അനുവദിച്ചതില്‍ കൂടുതല്‍ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ അവസരമുണ്ടാക്കുമെന്നും അദ്ദേഹം അറിയിച്ചു. രണ്ട് പദ്ധതികളിലൂടെയും സര്‍ക്കാരിന് പ്രതിവര്‍ഷം രണ്ടായിരം കോടി ഡോളറിന്റെ അധിക വരുമാനമുണ്ടാക്കാമെന്നും അഭിമുഖത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.
സൗദിയില്‍ നിലവില്‍ ഒരു കോടിയിലേറെ വിദേശ തൊഴിലാളികളാണ് ഉള്ളത്. പ്രവാസികള്‍ക്ക് സ്ഥിരതാമസം അനുവദിക്കുന്ന ഗ്രീന്‍ കാര്‍ഡ് പദ്ധതിയിലൂടെ പ്രതിവര്‍ഷം ആയിരം കോടി ഡോളര്‍ വരുമാനവും അനുവദിച്ചതില്‍ കൂടുതല്‍ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഏര്‍പെടുത്തുന്ന ഫീസിലൂടെ ആയിരം കോടി ഡോളറിന്റെ അധിക വരുമാനവും ഉണ്ടാക്കാമെന്നാണ് സൗദി കണക്കുകൂട്ടുന്നത്.