ന്യൂയോര്‍ക്ക്: രണ്ട് സൗദി സഹോദരിമാരെ ന്യൂയോര്‍ക്കില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍ നദീ തീരത്ത് നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൂടെ ഒരു ഓഡിയോ ടേപ്പും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിലാണ് ആത്മഹത്യ ചെയ്തതെന്ന് മൃതദേഹം പരിശോധിച്ച ഫോറന്‍സിക് വിദഗ്ദര്‍ സ്ഥിരീകരിച്ചു. വിര്‍ജീനിയയില്‍ താമസിക്കുന്ന റോതനയും താല ഫറിയയുമാണ് ആത്മഹത്യ ചെയ്തത്. പരസ്പരം ബന്ധിച്ച ശേഷം പുഴയിലേക്ക് ചാടിയ ഇവര്‍ മുങ്ങി മരിക്കുകയായിരുന്നുവെന്ന് ഫോറന്‍സിക് വിഭാഗം വിശദീകരിച്ചു.
എന്നാല്‍ ഇരുവരും കൊല്ലപ്പെട്ടതാകാമെന്നും അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്. ഇരുവരും കാണാതയതിനെ തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി ന്യൂയോര്‍ക്ക് പൊലീസ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇരുവര്‍ക്കും കുടുംബത്തില്‍ നിന്ന് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും സൗദി അറേബ്യയിലേക്ക് നടങ്ങിയാല്‍ ജീവന് ഭീഷണിയുണ്ടായേക്കുമെന്നും പറഞ്ഞിരുന്നു. ഓഗസ്റ്റ് 23നാണ് ഇരുവരേയും കാണാതകുന്നത്. മരിക്കുന്നതിന് മുമ്പ് ഇരുവരും ക്രെഡിറ്റ് കാര്‍ഡ് പരമാവധി ഉപയോഗിച്ചതായും വലിയ ഹോട്ടലുകളില്‍ താമസിച്ചതായും ന്യൂയോര്‍ക്ക് പൊലീസ് വ്യക്തമാക്കി.