പെണ്‍കുട്ടികള്‍ക്ക് സൗദി മടുക്കുന്നു; ശ്രീലങ്കയ്ക്ക് അവധി ആഘോഷിക്കാന്‍ പോയ സഹോദരിമാര്‍ മുങ്ങി

സൗദിയിലെ പെണ്‍കുട്ടികള്‍ മത കോടതിയുടേയും കടുത്ത നിബന്ധനകളുടേയും പേരില്‍ സഹികെടുമ്പോള്‍ പുറം രാജ്യങ്ങളിലേയ്ക്ക് പാലായനം ചെയ്യുകാണ്. ഏറ്റവുമൊടുവില്‍ ശ്രീലങ്കയില്‍ അവധിയാഘോഷിക്കാന്‍ പോയ സഹോഗദരിമാര്‍ കൂടി സൗദിയോട് ഗുഡൈ ബൈ പറഞ്ഞ് മുങ്ങിയതായി റിേേപ്പാര്‍ട്ടുകള്‍. ഓസ്ട്രേലിയയില്‍ സ്വതന്ത്രമായി ജീവിക്കണമെന്ന ആഗ്രഹത്തോടെ മുങ്ങിയ 18-ഉം 20-ഉം വയസ്സുള്ള സഹോദരിമാര്‍ ഹോങ്കോങ്ങില്‍ അധികൃതരുടെ പിടിയിലായി.

കുടുംബത്തോടൊപ്പം ശ്രീലങ്കയിലെത്തിയ സഹോദരിമാര്‍ രാത്രിയില്‍ ഹോട്ടലില്‍നിന്ന് മുങ്ങുകയായിരുന്നു. ഹോങ്കോങ്ങിലെത്തിയെങ്കിലും അവിടെ വിമാനത്താവളത്തില്‍ ഇവരെ അധികൃതര്‍ തടഞ്ഞു. ഇവരുടെ പാസ്പോര്‍ട്ടുകള്‍ തടഞ്ഞുവെച്ച ഹോങ്കോങ് അധികൃതര്‍ സൗദിയിലേക്ക് തിരിച്ചുപോകാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. എന്നാല്‍, അധികൃതരുടെ കണ്ണുവെട്ടിച്ച് മുങ്ങിയ സഹോദരിമാര്‍ ഹോങ്കോങ്ങില്‍ അഞ്ചുമാസമായി ഒല്‍വില്‍ താമസിക്കുകയാണ്. മറ്റൊരു രാജ്യത്തിന്റെ വിസ നേടുകയാണ് ഇവരുടെ ലക്ഷ്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സൗദിയില്‍ സഹോദരി റവാനൊപ്പം ചിരിച്ചാല്‍ പോലും സഹോദരന്റെ കൈയില്‍നിന്ന് മര്‍ദനം ഏല്‍ക്കേണ്ടിവരുമായിരുന്നുവെന്ന് 20-കാരിയായ റീം പറയുന്നു. കടുത്ത നിയന്ത്രണങ്ങളില്‍ മടുത്താണ് സൗദി വിടാന്‍ തീരുമാനിച്ചത്. തിരിച്ചവിടേക്ക് പോയാല്‍ കുടുംബത്തിന്റെ പിന്തുണ പോലും കിട്ടില്ലെന്നും റീം പറയുന്നു. കടുത്ത മതവിശ്വാസികളായ കുടുംബത്തില്‍നിന്നുപോലും രക്ഷ കിട്ടില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് മുങ്ങിയതെന്നും അവര്‍ പറയുന്നു.

രണ്ടുവര്‍ഷമായി സൗദി വിടാന്‍ സഹോദരിമാര്‍ തയ്യാറെടുക്കുകയായിരുന്നു. റവാന് 18 വയസ്സ് തികയുന്നത് കാത്തിരിക്കുകയായിരുന്നു. 18 തികഞ്ഞതോടെ, ടൂറിസ്റ്റ് വിസയില്‍ ഓസ്ട്രേലിയയിലേക്ക് പോകാനായിരുന്നു ഇവരുടെ പദ്ധതി. സെപ്റ്റംബറില്‍ ശ്രീലങ്കയില്‍ കുടുംബവുമൊത്ത് എത്തിയതും ഇതേ ഉദ്ദേശ്യത്തോടെയാണ്. സെപ്റ്റംബര്‍ ആറിന് രാത്രി, ശിരോവസ്ത്രമൊക്കെ ഉപേക്ഷിച്ച് ജീന്‍സും ടോപ്പും ധരിച്ച് ഇവര്‍ ഹോട്ടലില്‍നിന്ന് മുങ്ങുകയായിരുന്നു.

സൗദിയിലേക്ക് തിരിച്ചുപോയാല്‍ കാത്തിരിക്കുന്നത് ജയില്‍ ശിക്ഷയോ മരണമോ ആയിരിക്കുമെന്ന് ഇവര്‍ക്കുറപ്പുണ്ട്. ഇസ്ലാം മതം ഉപേക്ഷിച്ചത് കടുത്ത കുറ്റകൃത്യമായാണ് സൗദിയില്‍ പരിഗണിക്കുക. ഹോങ്കോങ്ങില്‍ തുടര്‍ന്നുകൊണ്ട് ഓസ്ട്രേലിയയില്‍ വിസയ്ക്കായി ശ്രമിക്കുകയാണ് ഇരുവരുമിപ്പോള്‍.

അടുത്തിടെ സൗദിയില്‍നിന്ന് തായ്ലന്‍ഡിലേക്ക് കടക്കുകയും അവിടെ വിമാനത്താവളത്തില്‍ക്കയറി മുറിയടച്ചിരുന്ന് അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടല്‍ തേടുകയും ചെയ്ത റഹാ മുഹമ്മദിന്റെ വാര്‍ത്തകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഐക്യരാഷ്ട്ര സഭയുടെ നിര്‍ദ്ദേശപ്രകാരം കാനഡ പൗരത്വം കൊടുത്തതോടെ, റഹ അവിടേക്ക് പോവുകയും സ്വാതന്ത്ര്യത്തോടെയുള്ള ജീവിതത്തിന് തുടക്കമിടുകയും ചെയ്തു. സമാനമായ രീതിയിലാണ് ഇപ്പോള്‍ ഈ സഹോദരിമാരുടെയും ജീവിതം മുന്നോട്ടുപോകുന്നത്.

Top