ഹിജാബ് ധരിക്കാതെ സെല്‍ഫിയെടുത്ത യുവതിയെ കാത്തിരിക്കുന്നത് ചാട്ടവാറടികള്‍; യുവതിയെ മത പോലീസ് അറസ്റ്റ് ചെയ്തു

ഹിജാബ് ധരിക്കാതെ സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത യുവതിയെ മത പോലീസ് അറസ്റ്റ് ചെയ്തു. യുവതിക്കെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ഉയര്‍ത്തിയത്. ഇപ്പോള്‍ മത പോലസിന്റെ കസ്റ്റഡിയിലായതോടെ ചാട്ടവാറടി ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷകള്‍ ലഭിക്കും. മലക് അല്‍ ഷെഹ്റി എന്ന സൗദി യുവതി താശക്കെടുത്ത ചിത്രം അങ്ങിനെ ദുരന്തമായി മാറുകയാണ്.

കടുത്ത രീതിയിലുള്ള ഇസ്ലാമിക നിയമത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്ത് സ്ത്രീകള്‍ക്ക് കര്‍ക്കശമായ വസ്ത്ര നിയമങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്ക് ചാട്ടവാറടി പോലുള്ള കടുത്ത ശിക്ഷയാണ് നല്‍കി വരുന്നത്.മതപൊലീസ് യുവതിക്കെതിരെ പരാതി ഫയല്‍ ചെയ്തതിനെ തുടര്‍ന്ന് യുവതിയെ കസ്റ്റഡിയില്‍ വച്ചിരിക്കുന്നുവെന്നാണ് അറബി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓറഞ്ചും പിങ്കും കലര്‍ന്ന നിറത്തിലുള്ളതും കണങ്കാല്‍ വരെ നീളുന്നതുമായ വസ്ത്രത്തിന് മേല്‍ കറുത്ത ജാക്കറ്റും ബുട്ടുമണിഞ്ഞ് ശിരോവസ്ത്രമില്ലാതെ നില്‍ക്കുന്ന ചിത്രമാണ് ഷെഹ്റി പോസ്റ്റ് ചെയ്തിരുന്നത്. ഈ ചിത്രം വൈറലായതിനെ തുടര്‍ന്ന് യുവതിക്കെതിരെ രാജ്യമാകമാനം കടുത്ത ആരോപണമാണ് ഉയര്‍ന്ന് വന്നിരുന്നത്. യുവതിയെ കൊല്ലുമെന്ന് നിരവധി ഭീഷണികള്‍ ഉണ്ടായിട്ടുണ്ട്. ഈ കുറ്റത്തിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷ തലവെട്ടുകയാണെന്നാണ് ഒരു സന്ദേശത്തിലുണ്ടായിരുന്നത്. യുവതിയെ കൊന്ന് മൃതദേഹം പട്ടികള്‍ക്കിട്ട് കൊടുക്കാനാണ് ഒരാള്‍ നിര്‍ദേശിച്ചിരിക്കുന്നത്.

രാജ്യത്തിലെ നിയമങ്ങള്‍ ബഹുമാനിക്കാത്ത യുവതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് യുവതി അറസ്റ്റിലായതിനെ തുടര്‍ന്ന് ഒരു സൗദിക്കാരന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ എതിര്‍പ്പുകള്‍ ശക്തമാണെങ്കിലും യുവതിയുടെ ധൈര്യത്തെ പ്രശംസിച്ചും നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. സൗദി യുവതിയുടെ ധൈര്യത്തെയും ഉല്‍പതിഷ്ണുതയെയും ചിലര്‍ പുകഴ്ത്തിയിരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ സൗദിയില്‍ പുരുഷനും സ്ത്രീയും തമ്മില്‍ കടുത്ത വിവേചനമാണുള്ളതെന്നും ഇപ്പോള്‍ അതിനെതിരെ പോരാടേണ്ടുന്ന സമയമാണെന്നും പ ലരും പ്രതികരിച്ചിരിക്കുന്നു. സൗദിയിലെത്തുന്ന വിദേശികളായ സ്ത്രീകളടക്കം പുറത്തിറങ്ങുമ്പോള്‍ പൂര്‍ണമായും ശരീരം മറയ്ക്കുന്ന വസ്ത്രം ധരിക്കേണ്ടതാണ്. എന്നാല്‍ മുസ്ലിം സ്ത്രീകള്‍ ശിരസും മറയ്ക്കേണ്ടതാണ്. മുഖം പൂര്‍ണമായും മറയ്ക്കേണ്ടതില്ലെങ്കിലും ചിലര്‍ ഇത്തരത്തിലുള്ള ബുര്‍ഖ ധരിച്ച് വരുന്നുണ്ട്.

Top