മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സൗബിന്‍ ഷാഹിര്‍. കലര്‍പ്പുകളില്ലാത്ത നിഷ്‌കളങ്കമായ അഭിനയമാണ് സൗബിനെ എല്ലാവരുടെയും പ്രിയപ്പെട്ട നടനാക്കി മാറ്റിയത് .അടുത്തിടെ പറവ എന്ന ചിത്രത്തിലൂടെ താന്‍ നല്ലൊരു നടന്‍ മാത്രമല്ല മികച്ച ഒരു സംവിധായകന്‍ കൂടിയാണ് എന്ന് സൗബിന്‍ തെളിയിച്ചിരുന്നു. ഇപ്പോള്‍ ഇതാ വീണ്ടും അഭിനയ മികവിലൂടെ അത്ഭുതം തീര്‍ക്കാന്‍ അമ്പിളി എന്ന തന്റെ പുതിയ ചിത്രവുമായി പ്രേക്ഷകര്‍ക്കു മുന്നിലേക്ക് വരാന്‍ തയ്യാറെടുക്കുകയാണ് സൗബിന്‍. ഗപ്പിക്ക് ശേഷം ജോണ്‍ പോള്‍ സംവിധാനം ചെയ്യുന്ന അമ്പിളി എന്ന സിനിമയില്‍ ടൈറ്റില്‍ വേഷത്തിലാകും സൗബിന്‍ എത്തുക.
എന്നാല്‍ അതിനിടെ മറ്റൊരു കാര്യം ചിത്രത്തിന്റെ കഥാ പാത്രത്തില്‍ നിന്ന് തന്നെ അകറ്റി നിര്‍ത്തുന്നു എന്ന് സൗബിന് തോന്നി. സംഗതി മറ്റൊന്നുമല്ല തന്റെ കൈയ്യില്‍ പതിപ്പിച്ചിരിക്കുന്ന നീളന്‍ ടാറ്റു തന്നെയാണ് പ്രശ്‌നം എന്ന് തിരിച്ചറിഞ്ഞ സൗബിന്‍ പിന്നെ ഒട്ടും താമസിച്ചില്ല അതങ്ങു മായ്ച്ച് കഥാ പാത്രത്തോട് കൂടുതല്‍ അടുത്തു നില്‍ക്കാന്‍ അങ്ങ് തീരുമാനിച്ചു. സിനിമയ്ക്ക് വേണ്ടി ആ ടാറ്റു എങ്ങനെ മായ്ച്ചു എന്ന് പ്രേക്ഷകരെ കാണിക്കാനും സൗബിന്‍ മറന്നില്ല. ടാറ്റു എങ്ങനെയാണ് മായ്ച്ചതെന്ന് വ്യക്തമാക്കുന്ന വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് താരം.
കയ്യിലെ ടാറ്റു മായ്ക്കുക എന്നത് നിസ്സാരകാര്യമല്ല. വളരെയധികം വേദന അനുഭവിക്കേണ്ടി വരും. എന്നാല്‍ സൗബിന്റെ കാര്യത്തില്‍ സംഗതി ഒറിജിനല്‍ അല്ല. ടാറ്റു നീക്കം ചെയ്യുകയല്ല, ശരീരത്തിലെ നിറത്തിനോട് ചേരുന്ന മേക്കപ്പ് ഇട്ട് ടാറ്റു മറയ്ക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. സൗബിനൊപ്പം രണ്ട് പുതുമുഖങ്ങളാണ് അമ്പിളിയിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നസ്രിയ നസിമിന്റെ സഹേദരന്‍ നവിന് നസീം, പുതുമുഖമായ തന്‍വി റാം എന്നിവരാണ് സൗബിനൊപ്പം ചിത്രത്തിലെത്തുക. ഇടുക്കി, ബെംഗലൂരൂ, രാജസ്ഥാന്‍, ലഡാക്ക്, ഗോവ തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്. ഈ വര്‍ഷം അവസാനത്തോട് കൂടി സിനിമ തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള പദ്ധതികളിലാണ് അണിയറ പ്രവര്‍ത്തകര്‍.