കൊച്ചി: കൊച്ചിയിലെ ഓട്ടോക്കാരുടെ ഗുണ്ടായിസത്തി നിരയായി ഗായിക സയനോര ഫിലിപ്പ്. കഴിഞ്ഞ ട്രെയിന്‍ യാത്രകഴിഞ്ഞ് സ്റ്റേഷനിലെത്തിയപ്പോള്‍ വിളിച്ച യൂബര്‍ ടാക്‌സി ഓട്ടോ റിക്ഷാ തൊഴിലാളികള്‍ തടയുകയും തന്നെ ഇറക്കിവിടാന്‍ ശ്രമിക്കുകയും ചെയ്തതായി സയനോര ഫെയ്‌സ് ബുക്കിലൂടെ വെളിപ്പെടുത്തി.
ഇന്നലെ രാത്രി മൂന്ന് മണിയോടെ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ അരങ്ങേറിയത്. ഇത്തവണ ഓട്ടോക്കാരുടെ ഗുണ്ടായിസത്തിന് ഇരയായത് ഗായിക സയനോര ഫിലിപ്പും യൂബര്‍ ഡ്രൈവറുമാണ്.
കണ്ണൂരില്‍ നിന്നും ഇന്നലെ രാത്രി മൂന്ന് മണിയോടെ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയപ്പോഴാണ് സയനോരയ്ക്ക് ദുരനുഭവമുണ്ടയത്. കൊച്ചിയില്‍ എത്തിയപ്പോള്‍ യൂബര്‍ ടാക്സി ബുക്കു ചെയ്യുകയായിരുന്നു സയനോര. റെയില്‍വേ സ്റ്റേഷനില്‍ നിന്നും പനമ്പള്ളി നഗറിലേക്ക് പോകാനാണ് ബുക്ക് ചെയ്തത്. ഡ്രൈവറോട് റെയില്‍വേ സ്റ്റേഷന് മുന്നിലായി എത്താനും ആവശ്യപ്പെട്ടു. ഇത് പ്രകാരം വാഹനം എത്തിയതോടെ ഓട്ടോറിക്ഷക്കാര്‍ ഡ്രൈവര്‍ക്ക് നേരെ ബലപ്രയോഗം നടത്തുകയായിരുന്നു. താന്‍ പുറത്തെത്തിയപ്പോള്‍ കണ്ടത് മൂന്ന് നാല് ഓട്ടോറിക്ഷക്കാര്‍ യൂബര്‍ ഡ്രൈവറെ കാറില്‍ നിന്നും പിടിച്ചിറക്കുന്നതും കഴുത്തിന് പിടിച്ച് തള്ളുന്നതുമാണെന്ന് സയനോര പറഞ്ഞു.
റെയില്‍വേ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ കയറാന്‍ പാടില്ലെന്നും നിങ്ങള്‍ ഓട്ടോറിക്ഷക്കാര്‍ക്ക് മാത്രമാണ് അനുവാദമുള്ളതെന്നും പറഞ്ഞായിരുന്നു ഡ്രൈവര്‍ക്ക് നേരെ കൈയേറ്റം ചെയ്തത്. തന്നോട് റെയില്‍വേ സ്റ്റേഷന് പുറത്തുപോയ ശേഷം പൊയ്ക്കോളാനും അസഭ്യം പറഞ്ഞുവെന്നുമാണ് സയനോര പറയുന്നത്. ഇതൊക്കെ നടക്കുന്നത് രാത്രി മൂന്ന് മണിക്കാണെന്ന് ഓര്‍ക്കണം. താനൊരു പെണ്ണാണെന്നും രാത്രി യാത്ര ചെയ്യുമ്പോള്‍ ആരെങ്കിലും പറയുന്നത് കേള്‍ക്കാന്‍ കഴിയില്ലെന്നും പറഞ്ഞ് ഇടപെട്ടു. ഞാന്‍ ബോള്‍ഡായി സംസാരിച്ചതു കൊണ്ടാണ് അവിടെ നിന്നും യാത്ര തുടരാന്‍ സാധിച്ചത്. മറ്റൊരെങ്കിലും ആണെങ്കില്‍ ഇവരുടെ ഗുണ്ടായിസത്തെ അതിജീവിക്കാന്‍ പറ്റിയേക്കില്ല. എന്നെപ്പോലെ ഒച്ചയെടുത്ത് സംസാരിക്കാന്‍ പറ്റാത്ത സ്ത്രീകള്‍ക്ക് വളരെ മോശം അനുഭവമാകും നേരിടേണ്ടി വരിക – സയനോര പറഞ്ഞു.
തനിക്കുണ്ടായ ദുരനുഭവം ഫേസ്ബുക്ക് ലൈവിലൂടെയും സയനോര പങ്കുവച്ചിട്ടുണ്ട്. കേരളം പോലൊരു സംസ്ഥാനത്ത് നടക്കാന്‍ പാടില്ലാത്ത സംഭവമാണ് ഇതെന്നാണ് സനയോര അഭിപ്രായപ്പെടുന്നത്. റെയില്‍വേ സ്റ്റേഷനില്‍ കയറി യാത്രക്കാരുമായി പോകാന്‍ പാടില്ലെന്ന നിയമമുണ്ടോ എന്നും അവര്‍ ചോദിക്കുന്നു. ഉണ്ടെങ്കില്‍ തന്നെ ഇതെങ്ങനെ അംഗീകരിക്കാന്‍ സാധിക്കുമെന്നുമാണ് സയനോരയുടെ ചോദ്യം. വളരെ ഞെട്ടിക്കുന്ന അനുഭവമായതു കൊണ്ടാണ് ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ടതെന്നും അവര്‍ പറഞ്ഞു.
ടാക്സി ഡ്രൈവേഴ്സിന് പ്രശ്നമുണ്ടെങ്കില്‍ ഉദ്യോഗസ്ഥരോട് സംസാരിച്ച് ഒരു പരിഹാരം കാണുകയാണ് വേണ്ടത്. അല്ലാതെ യൂബര്‍ ഡ്രൈവേഴ്സിന്റെ മെക്കിട്ടു കയറുകയല്ല വേണ്ടത്. ഈ സംഭവം എന്റെ ശരിക്കും ഞെട്ടിച്ചു എന്നും സയനോര പറയുന്നു. പൊതുജനങ്ങള്‍ക്ക് വേണ്ടി അധികാരികള്‍ നടപടി വേണമെന്നും സയനോര ഫിലിപ്പ് അഭിപ്രായപ്പെട്ടു.