കണ്ണൂർ :സ്വതസിദ്ധമായ ആലാപനശൈലിയിലൂടെ പിന്നണി ഗാനരംഗത്തേക്ക് കടന്നുവന്നയാളാണ് സയനോര ഫിലിപ്പ്. കുട്ടിക്കാലത്ത് തന്നെ സ്റ്റേജ് പരിപാടികളില്‍ പങ്കെടുക്കുമായിരുന്നു സയനോര. നിറത്തിന്റെ പേരില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് മുന്‍പ് ഗായിക തുറന്നുപറഞ്ഞിരുന്നു. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള സയനോരയുടെ തുറന്നുപറച്ചില്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
തടി വല്ലാതെ കൂടിയെന്ന് തോന്നിയപ്പോൾ ഞാൻ ജിമ്മിൽ പോകാൻ തുടങ്ങി. അവിടെ ചെന്നപ്പോൾ സുന്ദരനായ ഒരു ചെറുപ്പക്കാരൻ ആയിരുന്നു ജിമ്മിലെ ഇൻസ്ട്രക്ടർ. അന്ന് തന്നെ ഞാൻ എന്റെ സുഹൃത്തുക്കളെ വിളിച്ച് പറഞ്ഞു ജിമ്മിൽ ഒരു ചുള്ളൻ ചെക്കൻ ഉണ്ടെന്നും അത് കൊണ്ട് തന്നെ ഞാൻ ഇനി മുതൽ മുടങ്ങാതെ എന്നും ജിമ്മിൽ പോകുമെന്നും. ആൺകുട്ടികളുടെ ബാച്ചിലെ ഒരേ ഒരു പെൺകുട്ടി ഞാൻ ആയിരുന്നു. അതിന്റെ കാരണം അന്വേഷിച്ചവരോട് എല്ലാം ഞാൻ പറഞ്ഞത് ആ ബാച്ചിൽ നിന്നാണ് എനിക്ക് കൂടുതൽ മോട്ടിവേഷൻ കിട്ടുന്നത് എന്നാണ്.
എനിക്ക് വരുന്ന ഭർത്താവ് എങ്ങനെ ഉള്ള ആൾ ആയിരിക്കണം എന്നൊന്നും എനിക്ക് ഒരു നിര്ബന്ധവും ഇല്ലായിരുന്നു. അത് കൊണ്ട് തന്നെ ജിമ്മിൽ വെച്ച് ആഷ്‌ലിയെ കണ്ടപ്പോൾ തന്നെ ഇഷ്ട്ടമായി. പതുക്കെ പതുക്കെ ഞാനും ജിമ്മിലെ ഇൻസ്ട്രക്ടറുമായുള്ള സംസാരം കൂടി കൂടി വന്നു. ഇത് ജിമ്മിൽ മറ്റുള്ളവരുടെ ഇടയിൽ ചർച്ച ആകുകയും ചെയ്തു. ഈ കാര്യം ഞാൻ അറിഞ്ഞപ്പോൾ അവനോട് പറഞ്ഞു എനിക്ക് വീട്ടിൽ വിവാഹം ആലോചിക്കുന്ന സമയം ആണ് ഇത്. അത് കൊണ്ട് അധികം ഇനി എന്നോട് സംസാരിക്കേണ്ട എന്ന്. അപ്പോൾ അവൻ പറഞ്ഞു എങ്കിൽ അച്ഛനോടും അമ്മയോടും സംസാരിച്ചിട്ട് നമുക്ക് വിവാഹം കഴിക്കാം എന്ന്. അങ്ങനെ ഒരു മാസത്തെ ജിമ്മിലെ പരിശീലനം കൊണ്ട് ആണ് ആഷ്‌ലിയെ ഞാൻ സ്വന്തമാക്കിയത് എന്നും സയനോര പറഞ്ഞു. ജീവിതപങ്കാളിയുടെ സമ്പാദ്യത്തെക്കുറിച്ചോ, എങ്ങനെയായിരിക്കണമെന്നോയുള്ള കാര്യത്തെക്കുറിച്ചൊന്നും നിര്‍ബന്ധമുണ്ടായിരുന്നില്ല തനിക്കെന്ന് സയനോര പറയുന്നു. ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു സയനോര പ്രണയകഥ തുറന്നുപറഞ്ഞത്.
ജിമ്മില്‍ വെച്ച് ഇന്‍സ്ട്രക്ടറായ പുള്ളിയെ ആദ്യം കണ്ടപ്പോള്‍ തന്നെ തനിക്ക് ഇഷ്ടമായെന്ന് സയനോര പറയുന്നു. നല്ലൊരു സ്റ്റൈലന്‍ ചെക്കനുണ്ട് തന്റെ ജിമ്മിലെന്ന് സുഹൃത്തുക്കളോടെല്ലാം പറയാറുണ്ടായിരുന്നു. ബോയ്‌സ് മാത്രമുള്ള ബാച്ചിലെ ഏക പെണ്‍കുട്ടി കൂടിയായിരുന്നു സയനോര. ഈ ബാച്ചില്‍ നിന്നാണ് തനിക്ക് മോട്ടിവേഷന്‍ ലഭിക്കുന്നതെന്നാണ് ചോദിക്കുന്നവരോട് പറഞ്ഞത്.
ജിം ഇന്‍സ്ട്രക്ടറുമായുള്ള സൗഹൃദം ജിമ്മിലും ചര്‍ച്ചയായിരുന്നു. വീട്ടില്‍ വിവാഹ ആലോചനകള്‍ നടക്കുന്നുണ്ടെന്ന് ആഷ്‌ലിയോട് പറഞ്ഞിരുന്നു. അനാവശ്യമായ ഗോസിപ്പുകള്‍ കേള്‍പ്പിക്കുന്നതിന് താല്‍പര്യമുണ്ടായിരുന്നില്ല, നീ എന്റെ വീട്ടില്‍ വന്ന് അച്ഛനോടും അമ്മയോടുമെല്ലാം സംസാരിക്കൂയെന്നായിരുന്നു പുള്ളിയുടെ മറുപടി.
അങ്ങനെയാണ് വീട്ടുകാരോട് വിവാഹത്തെക്കുറിച്ച് സംസാരിച്ചതും കല്യാണം നടത്തിയത്. ചാനലുകളില്‍ പരിപാടി അവതരിപ്പിക്കാറുണ്ടെന്നല്ലാതെ ഗായികയാണെന്നൊന്നും പുള്ളിക്ക് ആ സമയത്ത് അറിയുമായിരുന്നില്ലെന്ന് സയനോര പറയുന്നു. വിവാഹം കഴിഞ്ഞ് 10 വര്‍ഷമായെന്ന് തങ്ങള്‍ക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. ഒരുു മകളുണ്ട് ഈ ദമ്പതികള്‍ക്ക്.
ഗായികയായി മാത്രമല്ല സംഗീതസംവിധാനത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് സയനോര. സുരാജ് വെഞ്ഞാറമൂട് ചിത്രമായ കുട്ടന്‍പിള്ളയുടെ ശിവരാത്രിയിലൂടെയായിരുന്നു സംഗീത സംവിധാനത്തിലേക്ക് തിരിഞ്ഞത്. ഐലവ് യൂ ഡിസംബര്‍ എന്ന ഗാനം ആലപിച്ചാണ് സയനോര സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.ഗായികയും സംഗീത സംവിധായകയും കൂടിയായ താരമാണ് സയനോര. വർഷങ്ങൾ കൊണ്ട് സിനിമ പിന്നണി ഗാനരംഗങ്ങളിൽ തിളങ്ങി നിൽക്കുന്നത് താരം കരിയറിന്റെ തുടക്ക കാലം തന്നെ ആരാധക ശ്രദ്ധ നേടിയിരുന്നു. നിരവധി ആരാധകരെയാണ് താരം കുറഞ്ഞ കാലം കൊണ്ട് സ്വന്തമാക്കിയത്. സയനോരയുടെ ഗാനങ്ങൾ എല്ലാം തന്നെ വലിയ രീതിയിൽ ഹിറ്റ് ആയിരുന്നു. വേറിട്ട ശബ്‌ദവും ആലാപന രീതിയും തന്നെയാണ് അതിന്റെ കാരണവും.