ഇസ്‌ലാമാബബാദ്:ഇന്ത്യയില്‍ ബിജെപി നേതാക്കളുടെ മുസ്ളിം വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് തിരിച്ചടിയാകുന്നു. ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ദ്ധിച്ച് വരുന്നുവെന്ന പരാമര്‍ശങ്ങളുടെ പേരില്‍ സംഘപരിവാര്‍ നേതാക്കളുടെ വിമര്‍ശനങ്ങള്‍ക്ക് വിധേയനായ ഷാരൂഖ് ഖാനെ പാകിസ്ഥാനിലേക്ക് ക്ഷണിച്ച് പാക് ഭീകരസംഘടനയായ ജമാഅത്തുദ്ദഅ്‌വയുടെ നേതാവ് ഹാഫിസ് സഈദ്. ട്വിറ്ററിലൂടെയാണ് ഷാരൂഖിന് ഹാഫിസ് സഈദിന്റെ ക്ഷണം. ഷാരൂഖിന് മാത്രമല്ല ഇന്ത്യയില്‍ വിവേചനം അനുഭവിക്കുന്ന മറ്റ് മുസ്‌ലിംങ്ങള്‍ക്കും പാകിസ്ഥാനിലേക്ക് വരാമെന്നാണ് ഹാഫിസ് സഈദ് പറഞ്ഞിരിക്കുന്നത്. 2013ലും ഷാരൂഖിനെ ഹാഫിസ് സഈദ് ഇന്ത്യയിലേക്ക ക്ഷണിക്കുന്നത്.ഷാരൂഖിനെ ഹാഫിസ് സഈദ് ഇന്ത്യയിലേക്ക ക്ഷണിക്കുന്നത്.
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സഈദ് നയിക്കുന്ന ജമാഅത്തുദ്ദഅ്‌വ ലഷ്‌കറെ ത്വയ്ബയുടെ പോഷക സംഘടനയാണെന്ന് കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ സമ്മതിച്ചിരുന്നു. സംഘടനയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കരുതെന്ന് പാക് മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ലഷ്‌കറെ ത്വയ്ബ, ഇന്‍സാനിയത് ഫൗണ്ടേഷന്‍ തുടങ്ങിയ സംഘടനകള്‍ക്കും പാകിസ്ഥാന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.ഹാഫിസ് സഈദിനെ 2008ല്‍ കൊടും കുറ്റവാളിയായി യു.എന്‍ പ്രഖ്യാപിച്ചിരുന്നു. 10 മില്ല്യണ്‍ ഡോളറാണ് അമേരിക്ക ഇയാളുടെ തലയ്ക്ക് പ്രഖ്യാപിച്ചിരുന്നത്.