വിവാഹ ശേഷം പെണ്‍കുട്ടികള്‍ അഭിമുഖീകരിക്കുന്ന ഒരു ചോദ്യമാണ് ജോലിക്ക് പോകുമോ എന്നത്. ഈ ചോദ്യം ഏറ്റവും കൂടുതല്‍ അഭിമുഖീകരിക്കുന്നത് അഭിനേത്രികള്‍ ആണ്. ‘വിവാഹത്തിന് ശേഷം വീണ്ടും അഭിനയിക്കുമോ അതോ കുടുംബവുമായി കഴിയുമോ’ എന്നത്. ഇത്തരത്തില്‍ തന്നോട് ചോദ്യം ചോദിച്ചവര്‍ക്ക് കിടിലന്‍ മറുപടി ആണ് നടി സയേഷ നല്‍കിയിരിക്കുന്നത്. ‘എന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഞാനാണ്. അഭിനയിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഞാനാണ്. വിവാഹ ശേഷവും സിനിമയില്‍ തുടരാനാണ് എന്റെ തീരുമാനം. ജ്യോതിക, സാമന്ത തുടങ്ങിയവരാണ് എനിക്ക് പ്രചോദനം നല്‍കുന്നത്.
വിവാഹം നമ്മുടെ ആഗ്രഹങ്ങള്‍ക്ക് തടസ്സമല്ല. ആര്യയുടെ ശക്തമായ പിന്തുണയും എനിക്കുണ്ട്’ സയേഷ പറഞ്ഞു. മാര്‍ച്ച് പത്തിനായിരുന്നു നടന്‍ ആര്യയും സയേഷയും തമ്മിലുള്ള വിവാഹം നടന്നത്. ഹൈദരാബാദില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. ഗജനികാന്ത് എന്ന ചിത്രത്തിലാണ് ആര്യയും സയേഷയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. സൂര്യമോഹന്‍ലാല്‍ കൂട്ട്‌കെട്ടിലെത്തുന്ന കാപ്പാനിലും ഇവര്‍ വേഷമിടുന്നു. ഇതിന് ശേഷം രണ്ട് തെലുങ്കു ചിത്രങ്ങളിലും അഭിനയിക്കാന്‍ സയേഷ കരാറില്‍ ഒപ്പ് വെച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.