സ്വന്തം ലേഖകൻ
എടിഎം ഉൾപ്പടെയുള്ള ബാങ്കിംഗ് സേനവങ്ങളുടെ നിരക്ക് വർദ്ധിപ്പിക്കാനുള്ള എസ്ബിഐ തീരുമാനത്തിനെതിരെ ഉയരുന്നത് വ്യാപക പ്രതിഷേധം. ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്ത് പ്രതിഷേധം അറിയിക്കാനാണ് അക്കൗണ്ട് ഉടമകളുടെ തീരുമാനം. ഇക്കാര്യം ഭൂരിപക്ഷം ഉപഭോക്താക്കളും പരസ്യമായി പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ എസ്ബിഐ തീരുമാനം പിൻവലിച്ചു.
എന്നാൽ അക്കൗണ്ട് അവസാനിപ്പിക്കാൻ തീരുമാനമെടുത്ത ഉപഭോക്താക്കളുണ്ട്. അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് തീരുമാനമെടുക്കുന്നതുപോലെ എളുപ്പമല്ല ക്ലോസ് ചെയ്യുന്നത്. അതിന് ചില നടപടിക്രമങ്ങളുണ്ട്.
അക്കൗണ്ട് അവസാനിപ്പിക്കാനുള്ള അപേക്ഷാ ഫോം ബാങ്കിന്റെ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
അക്കൗണ്ട് ക്ലോസ് ചെയ്യാൻ ഓൺലൈൻ ആയി അപേക്ഷ നൽകാനാവില്ല.
തുക അടയ്ക്കാനുണ്ടെങ്കിൽ അടച്ചുതീർത്ത ശേഷം ബാങ്ക് സ്റ്റേറ്റ്മെന്റ് സൂക്ഷിക്കണം.
അക്കൗണ്ട് ക്ലോസ് ചെയ്യാൻ പോകുന്നതിന് മുമ്പ് ബാലൻസ് സീറോ ആക്കണം.
അക്കൗണ്ട് അവസാനിപ്പിക്കാൻ അക്കൗണ്ടുള്ള ബ്രാഞ്ചിൽ നേരിട്ടെത്തി അപേക്ഷ നൽകണം.
അപേക്ഷയ്ക്കൊപ്പം ക്ലോസ് ചെയ്ത അക്കൗണ്ടുമായി ബന്ധപ്പെട്ട ചെക്ക് ബുക്ക്, പാസ്ബുക്ക്, എടിഎം കാർഡ്
എന്നിവയും തിരിച്ചേൽപ്പിക്കണം. അക്കൗണ്ട് എടുത്ത വിലാസത്തിലുള്ള ഉടമയുടെ തിരിച്ചറിയൽ കാർഡും അപേക്ഷയ്ക്കൊപ്പം വയ്ക്കണം.
പേര്, അക്കൗണ്ട് നമ്പർ, ഫോൺ നമ്പർ, ബാക്കി ബാലൻസ് ഉണ്ടെങ്കിൽ അതെങ്ങനെ സ്വീകരിക്കാൻ ആഗ്രഹിക്കുന്നു എന്നീ വിവരങ്ങൾ രേഖപ്പെടുത്തണം.
ബാക്കി തുക പണം, ചെക്ക്, ഡിഡി തുടങ്ങിയ രൂപങ്ങളിൽ മറ്റ് അക്കൗണ്ടുകളിലേക്ക് ബാക്കി തുക ട്രാൻസ്ഫർ ചെയ്യാം.
സാലറി അക്കൗണ്ടും സേവിങ്സ് അക്കൗണ്ടും ക്ലോസ് ചെയ്യുന്നത് ഒരേതരത്തിലാണ്.
അക്കൗണ്ട് അവസാനിപ്പിക്കുന്നതിന് നിശ്ചിത ഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്.
ആദ്യ 14 ദിവസം വരെയുള്ള അക്കൗണ്ടുകൾക്ക് ക്ലോസിംഗ് ചാർജ്ജ് ഇല്ല.
അതിന് ശേഷമുള്ള കാലയളവെങ്കിൽ നിശ്ചിത സേവന നിരക്കും നികുതിയും ഈടാക്കും.
അപേക്ഷ നൽകിയശേഷം ബാങ്ക് രസീത് നൽകും.
പറയുന്ന സമയപരിധിക്ക് ശേഷം അക്കൗണ്ട് അവസാനിച്ചോയെന്ന് പരിശോധിക്കാം.
അക്കൗണ്ട് അവസാനിപ്പിച്ചത് സംബന്ധിച്ച വിവരങ്ങൾ ഇ – മെയിൽ ആയും എസ്എംഎസ് സന്ദേശമായും ലഭിക്കും.
വ്യക്തിഗത അക്കൗണ്ടുകൾക്കും കമ്പനി അക്കൗണ്ടുകൾക്കും പ്രത്യേകം സേവനനിരക്കാണ് ഈടാക്കുന്നത്.
ഒരിക്കൽ ക്ലോസ് ചെയ്ത അക്കൗണ്ട് റീ ഓപ്പൺ ചെയ്യാനാവില്ല