10,288 കോടി രൂപയുടെ പുതിയ പ്രീമിയം സമാഹരിച്ചു എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ്

കൊച്ചി: രാജ്യത്തെ മുന്‍നിര ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളിലൊന്നായ എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് 2021 സെപ്റ്റംബര്‍ 30-ന് അവസാനിച്ച കാലയളവില്‍ 10,288 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം സമാഹരിച്ചു.2020 സെപ്റ്റംബര്‍ 30-ന് അവസാനിച്ച കാലയളവില്‍ ശേഖരിച്ച 8,998 കോടി രൂപയെ അക്ഷേിച്ച് 47 ശതമാനം കൂടുതലാണിത്.

സംരക്ഷണ പോളിസികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ സാധൂകരിക്കും വിധം ഈ വിഭാഗത്തിലെ പുതിയ ബിസിനസ് പ്രീമിയം 1,211 കോടി രൂപയിലെത്തിയിട്ടുണ്ട്.  മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 33 ശതമാനം വര്‍ധനവാണിത്.  2021 സെപ്റ്റംബര്‍ 30-ന് അവസാനിച്ച കാലയളവില്‍ 470 കോടി രൂപയുടെ അറ്റാദായവും എസ്ബിഐ ലൈഫ് കൈവരിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top