ന്യൂഡല്‍ഹി: കള്ളപണം പിടിക്കാനെന്ന പേരില്‍ നോട്ട് നിരോധിച്ച രാജ്യത്തെ സാധാരണക്കാര്‍ മുഴുവന്‍ ദുരിതത്തിലാകുമ്പോഴും കുത്തകളെ സഹായിച്ച് കേന്ദ്ര സര്‍ക്കാര്‍.
വമ്പന്‍മാരുടെ വായ്പകള്‍ എസ്ബിഐ എഴുതിത്തള്ളുന്നൊരുങ്ങുന്നു. മൊത്തം 7000 കോടി രൂപ എഴുതിത്തള്ളാനാണ് തീരുമാനം. വിജയ് മല്യ ഉള്‍പ്പെടെ 63 പേരുടെ വായ്പകള്‍ പൂര്‍ണമായും എഴുതിത്തള്ളി. വിജയ് മല്യയുടെ കിങ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ 1201 കോടിയുടെ വായ്പ ബാധ്യതയാണ് എഴുതിത്തള്ളിയത്.
63 പേരുടെ ബാധ്യത പൂര്‍ണമായും 31 പേരുടെ കടം ഭാഗികമായും ആറു പേരുടേത് നിഷ്‌ക്രിയ ആസ്തിയുമായിട്ടാണ് ഒഴിവാക്കിയത്. ജൂണ്‍ 30 വരെയുള്ള കണക്കാണിത്. എന്നാല്‍ എപ്പോഴാണ് ഇവരുടെ വായ്പ എഴുതിത്തള്ളിയത് എന്നത് സംബന്ധിച്ച് വിവരം ലഭ്യമല്ല. 48000 കോടി രൂപയുടെ വായ്പാ കുടിശ്ശികയാണ് എസ്ബിഐക്ക് ഉണ്ടായിരുന്നത്.
കിങ് ഫിഷറിന് പുറമെ കെഎസ് ഓയില്‍ (596 കോടി), സൂര്യ ഫാര്‍മസ്യൂട്ടിക്കല്‍സ് (526 കോടി), ജിഇടി പവര്‍(400 കോടി), സായി ഇന്‍ഫോ സിസ്റ്റം (376 കോടി) എന്നിവരാണ് വായ്പാബാധ്യത എഴുതിത്തള്ളപ്പെട്ടവരില്‍ മുന്‍പന്തിയിലുള്ളത്